അബുദാബി ∙ വ്യോമയാന മേഖലയിലെ മുന്നേറ്റങ്ങളിലേക്ക് വാതിൽ തുറന്നും ഏവിയേഷൻ പ്രഫഷനലുകൾക്ക് അവസരങ്ങളുടെ ആകാശ‌മൊരുക്കിയും എയർ എക്സ്പോ അബുദാബിക്ക് നാഷനൽ എക്സിബിഷൻ സെന്ററിൽ ഇന്നു തുടക്കം.

അബുദാബി ∙ വ്യോമയാന മേഖലയിലെ മുന്നേറ്റങ്ങളിലേക്ക് വാതിൽ തുറന്നും ഏവിയേഷൻ പ്രഫഷനലുകൾക്ക് അവസരങ്ങളുടെ ആകാശ‌മൊരുക്കിയും എയർ എക്സ്പോ അബുദാബിക്ക് നാഷനൽ എക്സിബിഷൻ സെന്ററിൽ ഇന്നു തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വ്യോമയാന മേഖലയിലെ മുന്നേറ്റങ്ങളിലേക്ക് വാതിൽ തുറന്നും ഏവിയേഷൻ പ്രഫഷനലുകൾക്ക് അവസരങ്ങളുടെ ആകാശ‌മൊരുക്കിയും എയർ എക്സ്പോ അബുദാബിക്ക് നാഷനൽ എക്സിബിഷൻ സെന്ററിൽ ഇന്നു തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വ്യോമയാന മേഖലയിലെ മുന്നേറ്റങ്ങളിലേക്ക് വാതിൽ തുറന്നും ഏവിയേഷൻ പ്രഫഷനലുകൾക്ക് അവസരങ്ങളുടെ ആകാശ‌മൊരുക്കിയും എയർ എക്സ്പോ അബുദാബിക്ക് നാഷനൽ എക്സിബിഷൻ സെന്ററിൽ ഇന്നു തുടക്കം. വ്യോമയാന മേഖലയിലുള്ള അവസരങ്ങൾ മനസ്സിലാക്കാനും വെല്ലുവിളികൾ ചർച്ച ചെയ്ത് പരിഹരിക്കാനുമുള്ള ഇടം കൂടിയാണ് 3 ദിവസം നീളുന്ന എക്സ്പോ. 

‘മിഡിൽ ഈസ്റ്റ് ഏവിയേഷൻ കരിയർ സോൺ’, ‘ദ് വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ്’ തുടങ്ങിയ ഒട്ടേറെ പുതിയ സെഷനുകളും ഇക്കുറിയുണ്ട്. എയർലൈൻ, കാബിൻ ക്രൂ, പൈലറ്റ് പരിശീലനം, എയർപോർട്ട് മാനേജ്മെന്റ്, എൻജിനീയറിങ് മേഖലകളിലെ അവസരങ്ങൾ പ്രദർശിപ്പിക്കുന്ന കരിയർ മേളയിൽ തൊഴിലുടമകളുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ട്. മധ്യപൂർവദേശം ആഗോള വ്യോമയാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഏവിയേഷൻ മാനേജ്മെന്റ്, ഓപ്പറേഷൻസ്, മെയ്ന്റനൻസ്, ടെക്നോളജി എന്നിവയിൽ വിദഗ്ധ പ്രഫഷനലുകളുടെ ആവശ്യം വർധിച്ചുവരികയാണ്. അതിനാൽ, ഉദ്യോഗാർഥികളായ പ്രഫഷനലുകളെ തൊഴിലുടമകളുമായും പരിശീലന സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ച് തൊഴിൽ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ എക്സ്പോ ലക്ഷ്യമിടുന്നു.

ADVERTISEMENT

എയർബസിന്റെ ഗ്ലോബൽ സർവീസസ് പ്രവചനം അനുസരിച്ച് 2042നകം മധ്യപൂർവദേശത്തെ വാണിജ്യ വിമാന സേവന വിപണി മൂല്യം ഇരട്ടിയിലധികമായി വർധിക്കുമെന്നാണ് പ്രതീക്ഷ. 20 വർഷത്തിനകം മധ്യപൂർവദേശത്ത് 56,000 പൈലറ്റുമാരും 52,000 ടെക്നിഷ്യൻമാരും ഒരു ലക്ഷം കാബിൻ ക്രൂവും ഉൾപ്പെടെ 2.08 ലക്ഷം പുതിയ പ്രഫഷനലുകൾ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

വ്യവസായികളും വിദഗ്ധരും ഉൾപ്പെടെ 20,000ത്തിലേറെ പ്രഫഷനലുകൾ എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു പുറമേ നാൽപതിലേറെ ഫ്ലൈറ്റ് ട്രെയ്നിങ് സ്കൂളുകളും പങ്കെടുക്കും. ഗ്രൗണ്ട് ഓപ്പറേഷനുകൾ മുതൽ ആകാശയാത്ര വരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന എക്സ്പോ ഈ രംഗത്തുള്ളവർക്കു മുതൽക്കൂട്ടാകുമെന്ന് സിഇഒ ദിദിയർ മേരി അഭിപ്രായപ്പെട്ടു. ഈ രംഗത്തെ നൂതന സംവിധാനങ്ങളും സേവനങ്ങളും സാധ്യതകളും പ്രദർശിപ്പിക്കുന്ന എയർ എക്സ്പോ, വ്യോമയാന കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനവും ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

സിവിൽ ഏവിയേഷൻ, എയ്റോസ്പേസ്, വ്യോമയാന സുരക്ഷ, പരിശീലനം, വിമാന അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിൽ വമ്പൻ കരാറുകൾ ഒപ്പുവച്ചേക്കും. ഇലക്ട്രിക് എയർക്രാഫ്റ്റ്, അർബൻ എയർ മൊബിലിറ്റി, ഓട്ടോണമസ് ഫ്ലയിങ് സിസ്റ്റം തുടങ്ങിയ വിപ്ലവകരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന എയ്റോസ്പേസ് സാങ്കേതികവിദ്യ, മൊബിലിറ്റി സൊലൂഷൻസ്, നിർമിതബുദ്ധി എന്നിവയിലെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ശിൽപശാലകളുമുണ്ടാകും. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്, ഇത്തിഹാദ് എയർവേയ്സ്, അഡ്നോക് ഏവിയേഷൻ സർവീസസ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, സനദ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

English Summary:

Air Expo Abu Dhabi 2024 to Host ‘Women in Aviation Middle East’ Conference