ബിഗ് ടിക്കറ്റ്: 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണനാണയ സമ്മാനത്തിളക്കത്തിൽ മലയാളിയും
അബുദാബി ∙ മലയാളികളടക്കം ഇന്ത്യക്കാർക്കും ബംഗ്ലാദേശ് പൗരനും ബിഗ് ടിക്കറ്റ് പ്രതിദിന നറുക്കെടുപ്പിൽ 18 ലക്ഷത്തിലേറെ രൂപ( 79,000 ദിർഹം) വിലമതിക്കുന്ന 250 ഗ്രാം 24 കാരറ്റ് സ്വർണനാണയം സമ്മാനം.

അബുദാബി ∙ മലയാളികളടക്കം ഇന്ത്യക്കാർക്കും ബംഗ്ലാദേശ് പൗരനും ബിഗ് ടിക്കറ്റ് പ്രതിദിന നറുക്കെടുപ്പിൽ 18 ലക്ഷത്തിലേറെ രൂപ( 79,000 ദിർഹം) വിലമതിക്കുന്ന 250 ഗ്രാം 24 കാരറ്റ് സ്വർണനാണയം സമ്മാനം. മലയാളികളായ നീരജ് എം.നായർ(36), ജസ്റ്റിൻ മാത്യു, തമിഴ്നാട്ടുകാരനായ അനന്തപത്മനാഭന് രംഗനാഥനാഥൻ(42), അനിൽ ബാബു, മുംബൈ സ്വദേശിനി ഭാഗ്യശ്രീ ചന്ദൻ(42), വിജയഗോപാൽ ശിവ രാമലിംഗം എന്നിവരാണ് സമ്മാനം നേടിയ ഇന്ത്യക്കാർ.
എന്‍ജിനീയറായ നീരജ് ഷാർജയിലാണ് താമസിക്കുന്നത്. അബുദാബിയിൽ താമസിക്കുന്ന ജസ്റ്റിൻ മാത്യു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻ്റാണ്. യുഎഇയിൽ പ്രോപർടി ഡെവലപ്മെൻ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഭാഗ്യശ്രീ കഴിഞ്ഞ 6 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ഇവരെ കൂടാതെ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സൈഫുൽ ഇസ് ലാം മുഹമ്മദ് സലീമി(24)നും സമ്മാനം ലഭിച്ചു.