വിമാനത്താവള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കുവൈത്ത് എയര്‍വേയ്സ് ജീവനക്കാര്‍ അറസ്റ്റില്‍
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍മാരെ ആക്രമിച്ച രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി കുവൈത്ത് എയര്‍വേയ്സ് കോര്‍പ്പറേഷന്‍ (കെഎസി) അറിയിച്ചു.

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍മാരെ ആക്രമിച്ച രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി കുവൈത്ത് എയര്‍വേയ്സ് കോര്‍പ്പറേഷന്‍ (കെഎസി) അറിയിച്ചു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കെഎസി സുരക്ഷ അധികാരികില്‍ നിന്ന് കൈപ്പറ്റി. നിയമപരമായ ചട്ടക്കൂടില്‍ നിന്ന് പൂര്‍ണ്ണമായും നപടികള്‍ പാലിച്ച് ഇത്തരം അപൂര്‍വ കേസുകള്‍ കൈകാര്യം ചെയ്യുമെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു.
എയര്‍വേയ്സ് ജീവനക്കാര്‍ ഉദ്യോഗസ്ഥനുമായി നടന്ന സംഘര്‍ഷം ചില സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് എതിരെ സേവന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന പിഴചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെഎസിയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്നലെ ചേര്‍ന്ന കെഎസി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡയറക്ടള്‍ അബ്ദുള്‍ മൊഹ്‌സെന്‍ അല്‍-ഫഖാന്‍ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കെഎസിയും എല്ലാ സുരക്ഷാ ഏജന്‍സികളും തമ്മില്‍ സഹകരണവും ഏകോപനവും നല്ല രീതിയില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.