സൗദിയിൽ നിന്ന് ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം തട്ടിയുണ്ടായ അപകടത്തിൽ രാജസ്ഥാൻ സ്വദേശി സൗദിയിൽ മരിച്ചു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം തട്ടിയുണ്ടായ അപകടത്തിൽ രാജസ്ഥാൻ സ്വദേശി സൗദിയിൽ മരിച്ചു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം തട്ടിയുണ്ടായ അപകടത്തിൽ രാജസ്ഥാൻ സ്വദേശി സൗദിയിൽ മരിച്ചു.
തായിഫ് ∙ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം തട്ടിയുണ്ടായ അപകടത്തിൽ രാജസ്ഥാൻ സ്വദേശി സൗദിയിൽ മരിച്ചു. കഴിഞ്ഞ ദിവസം തായിഫ്, കൂബ്രി ഹലക അർബൈൻ റോഡിൽ നടന്ന അപകടത്തിലാണ് രാജസ്ഥാൻ സ്വദേശി മുഹമ്മദ് ആരിഫ്(35) മരിച്ചത്. രണ്ടു വർഷം മുൻപ് ജോലിക്കായി സൗദിയിലെത്തിയ യുവാവ് ഈ ആഴ്ച നാട്ടിലേക്ക് ആദ്യമായി അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം ജീവൻ കവർന്നത്.
നാട്ടിൽ ഭാര്യയും ഒരു മകളുമാണുള്ളത്. ളുഹർ നമസ്കാരത്തിനെ തുടർന്ന് തായിഫ് മസ്ജിദ് അബ്ബാസിൽ മയ്യത്ത് നമസ്കരിച്ച ശേഷം മൃതദേഹം കബറടക്കം നടത്തി. ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ ജോയിൻ കൺവീനർ പന്തളം ഷാജി യുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചു.