ദേശീയ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി ഒമാൻ; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മലയാളികളും
മസ്‌കത്ത് ∙ 54ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ച് ഒമാന്‍ ജനത. സ്വദേശികള്‍ക്കൊപ്പം വിദേശികളും ദേശീയദിനത്തെ ആവേശത്തോടെ വരവേറ്റു. സഊദ് ക്യാമ്പില്‍ മിലിട്ടറി പരേഡില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സല്യൂട്ട് സ്വീകരിച്ചു. പ്രവൃത്തി ദിനമായതിനാല്‍ രാവിലെ മുതല്‍ ഓഫീസുകളിലും തൊഴിലിടങ്ങളിലും ആഘോഷ

മസ്‌കത്ത് ∙ 54ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ച് ഒമാന്‍ ജനത. സ്വദേശികള്‍ക്കൊപ്പം വിദേശികളും ദേശീയദിനത്തെ ആവേശത്തോടെ വരവേറ്റു. സഊദ് ക്യാമ്പില്‍ മിലിട്ടറി പരേഡില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സല്യൂട്ട് സ്വീകരിച്ചു. പ്രവൃത്തി ദിനമായതിനാല്‍ രാവിലെ മുതല്‍ ഓഫിസുകളിലും തൊഴിലിടങ്ങളിലും ആഘോഷ പരിപാടികള്‍ ആരംഭിച്ചു.
ജോലി സമയത്തിന് ശേഷവും ആഘോഷങ്ങള്‍ സജീവമായി. വിവിധ മേഖലകളില്‍ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികളാണ് നടന്നത്. സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ മധുര വിതരണം നടന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കിയിരുന്നു.
വൈകുന്നേരം വാഹനങ്ങളുമായി സ്വദേശികള്‍ നിരത്തില്‍ ഇറങ്ങിയുള്ള ആഹ്ലാദ പ്രകടനത്തില്‍ ആയിരങ്ങളാണ് ഓരോ നഗരങ്ങളിലും അണിനിരന്നത്. ലോക രാഷ്ട്രങ്ങളും ഭരണാധികാരികളുമടക്കം നിരവധി പേരാണ് ദേശീയദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകള്‍ നേര്‍ന്നത്.
ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഏറെ കാലം രാജ്യത്തെ നയിക്കാന്‍ ആയുരാരോഗ്യമുണ്ടാകട്ടെയെന്ന് നേതാക്കള്‍ ആശംസിച്ചു. അന്നം തരുന്ന നാടിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മലയാളികളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ ദേശീയദിനാഘോഷം വര്‍ണാഭമാക്കി.
ദേശീയദിന ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍
മസ്‌കത്ത് ∙ സുല്‍ത്താനേറ്റിന്റെ ദേശീയദിന ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍. രാജ്യാന്തര ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് ആയ ഗുഗിള്‍ തിങ്കളാഴ്ച മുതലാണ് ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയത്. ഒമാന്റെ ദേശീയ പതാകയും ഹോം പേജില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷവും സുല്‍ത്താനേറ്റിന്റെ ദേശീയദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൂഡില്‍ ഡിസൈന്‍ മാറ്റിയിരുന്നു.
ഇന്ത്യൻ എംബസി ആശംസകള്‍ നേർന്നു
മസ്‌കത്ത് ∙ ദേശീയ ദിനം ആഘോഷിക്കുന്ന സുൽത്താനേറ്റിന് മസ്‌കത്ത് ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും ആശംസകൾ നേർന്നു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ ആശംസകൾ നേർന്നുള്ള സന്ദേശം കൈമാറി.