ഇന്‍റർ കോളജിയേറ്റ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ കേരളത്തിലെ കോളജ് അലമ്നൈകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് അലമ്നൈ അസോസിയേഷൻ ഓഫ് കേരള ഖത്തർ (കാക്ക് ഖത്തർ) ഇന്‍റർ കോളജിയേറ്റ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു. അൽ റയാൻ പ്രൈവറ്റ് സ്കൂളിൽ നടന്ന ടൂർണമെന്‍റിൽ 32ൽ പരം ടീമുകൾ മാറ്റുരച്ചു.
സെമി പ്രഫഷനൽ വിഭാഗത്തിൽ സെന്‍റ് തോമസ് കോളജിലെ സിജോമോൻ ഷഫീഖ് സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ എസ് എൻ കോളജിലെ താഹ ഫൈസൽ സഖ്യം റണ്ണറപ്പായി. ഇന്‍റർമിഡിയറ്റ് കാറ്റഗറിയിൽ എം എ എം ഓ കോളജിലെ ഷുഹൈബ് സാദിഖ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി.എസ് എൻ കോളജിലെ രാജേഷ് വൈശാഖ് സഖ്യം രണ്ടാം സ്ഥാനവും, പി എസ് എം ഒ കോളജിലെ ഷാഫി ഷഫീഖ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗം മത്സരത്തിൽ പിഎസ്എംഒ കോളജിലെ സൽവ ജസാ സഖ്യം ഒന്നാം സ്ഥാനവും എം എ എം ഓ കോളജിലെ റിയ നഫ്‌ല സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രസിഡന്‍റ് അബ്ദുൽ അസീസ് ചെവിടിക്കുന്നൻ, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം, ട്രഷറർ ഗഫൂർ കാലിക്കറ്റ്, എൻ വി ബി എസ് ഫൗണ്ടർ ആൻഡ് ചീഫ് കോച്ച് മനോജ്, സിഇഒ ബേനസീർ, സുബൈർ പാണ്ഡവത്ത് എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിച്ചു. കാക് ഖത്തർ ഉപദേശക സമിതി അംഗവും ലോക കേരളസഭ അംഗവും കൂടിയായ റഊഫ് കൊണ്ടോട്ടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ആശാ ഗോപകുമാർ നന്ദി രേഖപ്പെടുത്തി. ബാഡ്മിന്‍റൺ ടൂർണമെന്‍റ് കോഡിനേറ്റർ ഷമീർ, ശ്രീകുമാർ, ഷഹനാസ് ബാബു, അജിത്ത്, ഷഹീം മേപ്പാട്ട്, സുഹറ മുജീബ്, സിദ്ദീഖ് ചെറുവല്ലൂർ, മുനാസ് എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.