ദുബായ് താമസ നിയമം കൃത്യമായി പാലിക്കാം; പ്രശംസാ പത്രം സ്വന്തമാക്കാം
ദുബായ് എമിറേറ്റിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം.

ദുബായ്∙ ദുബായ് എമിറേറ്റിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ സംരംഭമായ "ഐഡിയൽ ഫേസ്" ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് താമസക്കാരെ ആദരിക്കാനും റസിഡൻസി നിയമങ്ങൾ പാലിക്കാനുള്ള പ്രതിജ്ഞയെടുക്കാന്‍ പ്രത്യേക വേദിഒരുക്കിയത്.
ആഗോള ഗ്രാമത്തിലെ പ്രധാന സ്റ്റേജിന് സമീപമാണ് പ്ലാറ്റ്ഫോം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഈ പവിലിയനിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ സന്ദർശകരെ സ്വീകരിക്കും. ഈ ഫ്ലാറ്റ്ഫോം വഴി പ്രതിജ്ഞയെടുക്കുന്നവർക്ക് ജിഡിആർഎഫ്എ പ്രശംസാ പത്രം സമ്മാനിക്കും. ഇതോടൊപ്പം ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത് സമ്മാനങ്ങളും സ്വന്തമാക്കാം. ജിഡിആർഎഫ്എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരുടെ കൂടെ ഫോട്ടോയെടുക്കാനും അവസരം ലഭിക്കും.