അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന.

അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 65 രൂപയാണെങ്കിൽ ഗൾഫിൽ മൂന്നിരട്ടി വർധിച്ച് 195 രൂപ (8.50 ദിർഹം). വിലക്കയറ്റം മൂലം വിപണിയിൽ ഇന്ത്യൻ സവാള കുറവാണ്. പകരം ലഭ്യമായ തുർക്കി സവാളയ്ക്ക് 5 ദിർഹം (114 രൂപ) വരെ നൽകണം. നാട്ടിൽ വില ഉയരുമ്പോൾ തന്നെ ഗൾഫ് വിപണിയിൽ വില കൂട്ടുന്ന കച്ചവടക്കാർ പക്ഷേ, നാട്ടിൽ വില കുറഞ്ഞാൽ ഇവിടെ കുറയ്ക്കാൻ പുതിയ കണ്ടെയ്നർ എത്തുന്നതുവരെ ആഴ്ചകളോളം കാത്തിരിക്കും. 

അതുവരെ പ്രവാസികൾ കൂടിയ നിരക്കു നൽകണം. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രവാസികളെ സാരമായി ബാധിക്കുന്നു. മുൻപ് ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിലാണ് വില കുത്തനെ കൂടിയത്. സെപ്റ്റംബർ രണ്ടാംവാരം നിയന്ത്രണം മാറ്റിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും വില കുറച്ചിരുന്നില്ല, ഒടുവിൽ 5.50 ദിർഹത്തിനാണ് ഇന്ത്യൻ സവാള വിറ്റിരുന്നത്. നാട്ടിൽ വിലവർധന പ്രാബല്യത്തിൽ വന്നതോടെ 3 ദിർഹം വർധിപ്പിച്ച് അത് 8.50 ദിർഹമായി. ആവശ്യക്കാർ കുറഞ്ഞതോടെ ഇന്ത്യൻ സവാളയെ കച്ചവടക്കാരും കൈവിട്ടു. പലരും വിദേശ സവാളയാണ് വിപണിയിൽ എത്തിക്കുന്നത്. 

ADVERTISEMENT

മധ്യപൂർവദേശത്ത് ഇസ്രയേൽ, ഗാസ, ലബനൻ സംഘർഷം കടൽമാർഗമുള്ള ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചതും നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിച്ചു. സുരക്ഷിത ചരക്കുകൈമാറ്റത്തിന് വളഞ്ഞ വഴിയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചാണ് കപ്പലുകൾ തീരമണയുന്നത്. ഭീമമായ ഇന്ധനച്ചെലവു മൂലം ഷിപ്പിങ് ചാർജും വർധിച്ചു. കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു.

English Summary:

Onion Prices hike in UAE