ദ വോയേജ് സംഘടന ശാക്‌തീകരണ ക്യാംപെയ്ൻ ആരംഭിച്ചു
റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 'സ്വത്വം സമന്വയം അതിജീവനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 'ദ വോയേജ് സംഘടന ശാക്‌തീകരണ ക്യാംപെയ്ൻ ഉദ്ഘാടനം ബത് ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സിപി മുസ്തഫ നിർവഹിച്ചു.

റിയാദ് ∙ റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 'സ്വത്വം സമന്വയം അതിജീവനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 'ദ വോയേജ് സംഘടന ശാക്‌തീകരണ ക്യാംപെയ്ൻ ഉദ്ഘാടനം ബത് ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സിപി മുസ്തഫ നിർവഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്‍റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുഖ്യാതിഥി ആയിരുന്നു. എം എ സമദ് ക്യാംപെയ്ൻ പ്രമേയ പ്രഭാഷണം നിർവഹിച്ചു.
സമ്മേളനത്തിന്‍റെ ഭാഗമായി പ്രമുഖ കാഥികൻ അഹമ്മദ് കുട്ടി മാവണ്ടിയൂറിന്‍റെ നേതൃത്വത്തിൽ മലബാർ കിസ്സ കഥാപ്രസംഗം അവതരിപ്പിച്ചു. ക്യാംപെയ്നിന്‍റെ ഭാഗമായി എജ്യു-മീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാഡമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം, പഞ്ചായത്ത് - മുനസിപ്പൽ തല ഫുട്ബാൾ ടൂർണമെന്‍റ്, നോർക്ക ക്യാംപെയ്ൻ, ചന്ദ്രിക ക്യാംപെയ്ൻ, മാപ്പിള മഹോത്സവം, നേതൃസ്മൃതി, മണ്ഡലം, പഞ്ചായത്ത്, മുനസിപ്പൽ സമ്മേളനങ്ങൾ, വിവിധ സെമിനാറുകൾ, ഇന്‍റർ സ്കൂൾ മത്സരങ്ങൾ തുടങ്ങി സംസ്കാരിക കലാ പരിപാടികളും ഒരു വർഷം നീണ്ടു നിൽക്കുന്ന "ദ വോയേജ് സംഘടന ശാക്‌തീകരണ ക്യാംപെയ്നിന്‍റെ ഭാഗമായി നടക്കും.
സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ, റിയാദ് സെൻട്രൽ കമ്മിറ്റി, വിവിധ ജില്ല ഭാരവാഹികൾ പങ്കെടുത്ത ക്യാംപെയ്ൻ ഉദ്ഘാടന ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സൗദി കെഎംസിസി നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്‍റ് ഉസ്മാനലി പാലത്തിങ്ങൽ, റിയാദ് കെ എം സിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി ചെയർമാൻ യുപി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്‍റ് അസീസ് വെങ്കിട്ട, സെക്രട്ടറിമാരായ സിറാജ് മേടപ്പിൽ, അബ്ദുറഹിമാൻ ഫറൂഖ്, എന്നിവർ സംസാരിച്ചു.
ജില്ല കെഎംസിസി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി നന്ദിയും പറഞ്ഞ ചടങ്ങുകൾക്ക് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഷരീഫ് അരീക്കോട്, മജീദ് മണ്ണാർമ്മല, മൊയ്തീൻ കുട്ടി പൊന്മള, ശിഹാബ് തങ്ങൾ, അലികുട്ടി കൂട്ടായി, നൗഫൽ താനൂർ, യുനുസ് നാണത്ത്, ഷബീർ അലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, സഫീർ ഖാൻ കരുവാരകുണ്ട്, സലാം മഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.