ഇനി മരുഭൂമിയിൽ രാപ്പാർക്കാം: ശൈത്യകാല ക്യാംപിങ് സീസണിന് തുടക്കമായി
മനാമ∙ ബഹ്‌റൈനിലെ ശീതകാല വിനോദ പരിപാടിയായ ക്യാംപിങ് സീസണിന് തുടക്കമായി. ഇന്ന് മുതൽ അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് ക്യാംപിങ് സീസൺ. സീസൺ ആരംഭിച്ചതോടെ ഇനി ബഹ്‌റൈനിലെ പ്രവാസികൾ അടക്കമുള്ളവരുടെ ആഘോഷങ്ങൾ രാത്രികാല ക്യാംപുകളിലേക്ക് മാറും. ക്യാംപുകൾ ബുക്ക് ചെയ്യുന്നതിന് നവംബർ 25 വരെ സമയം നൽകിയിട്ടുണ്ട്

മനാമ∙ ബഹ്‌റൈനിലെ ശീതകാല വിനോദ പരിപാടിയായ ക്യാംപിങ് സീസണിന് തുടക്കമായി. ഇന്ന് മുതൽ അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് ക്യാംപിങ് സീസൺ. സീസൺ ആരംഭിച്ചതോടെ ഇനി ബഹ്‌റൈനിലെ പ്രവാസികൾ അടക്കമുള്ളവരുടെ ആഘോഷങ്ങൾ രാത്രികാല ക്യാംപുകളിലേക്ക് മാറും.
ക്യാംപുകൾ ബുക്ക് ചെയ്യുന്നതിന് നവംബർ 25 വരെ സമയം നൽകിയിട്ടുണ്ട് .അൽജുനോബ്യ എന്ന ആപ്ലിക്കേഷനിൽ ക്യാംപിങ്ങിനുള്ള റജിസ്ട്രേഷൻ ലഭ്യമാണ്.സതേൺ ഗവർണറേറ്റിൽ ഇതിനോടകം 2,600 ലധികം ക്യാംപ് സൈറ്റുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞതായി അധികൃതർ അറിയിച്ചു .
അടുത്ത ആഴ്ച സമയപരിധി അവസാനിക്കുന്നതിനുമുമ്പ് 10,000 ത്തോളം പേർ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. സതേൺ ഗവർണ്ണർ ഷെയ്ഖ് ഖലീഫ ബിൻ അലി അല് ഖലീഫ സാഖിറിലെ സർവീസ് സെന്‍ററിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
ക്യാംപ് നടത്തിപ്പുകാർ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ, അംഗീകൃത ക്യാംപിങ് മാപ്പ്, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു
∙ആധുനിക സൗകര്യങ്ങൾ; ഗ്രൂപ്പ് ട്രിപ്പുകൾക്ക് വാഹന സൗകര്യം
ഇന്‍റർനെറ്റ് മുതൽ ക്യാംപിങ്ങിൽ എത്തുന്നവർക്ക് വാഹന സൗകര്യങ്ങൾ വരെ ഏർപ്പെടുത്തിയതാണ് ക്യാംപ് നടത്തിപ്പുകാർ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബഹ്‌റൈനിലെ സംഘടനകളും കൂട്ടായ്മകളും ഇനി വരുന്ന തണുപ്പ് കാലത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ പലതും ക്യാംപിങിൽ വച്ച് നടത്താനും തയ്യാറാകുന്നത് ക്യാംപ് നടത്തിപ്പുകാർക്ക് ആശ്വാസമാണ്.
കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളും ബിഗ് സ്ക്രീനുകൾ അടക്കമുള്ള കൂടാരങ്ങളും അടക്കം പ്രത്യേകം ഏർപ്പെടുത്തി. വിവിധ ശ്രേണിയിലുള്ള കൂടാരങ്ങളും ലഭ്യമാണ്. സൗകര്യങ്ങൾക്കനുസരിച്ച് വാടകയിലും വ്യത്യാസമുണ്ട്. ബഹ്‌റൈനിലെ സാഖീർ മരുഭൂമിയിലാണ് ക്യാംപിങ് ടെന്‍റുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.