വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളിലൊന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍. സൗദിയിലെ നഫൂദ് അല്‍ അരീഖ് എന്ന സംരക്ഷിത പ്രദേശത്തു നിന്നും മണല്‍ പൂച്ചയെ ലഭിച്ചതായി സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്.

വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളിലൊന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍. സൗദിയിലെ നഫൂദ് അല്‍ അരീഖ് എന്ന സംരക്ഷിത പ്രദേശത്തു നിന്നും മണല്‍ പൂച്ചയെ ലഭിച്ചതായി സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളിലൊന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍. സൗദിയിലെ നഫൂദ് അല്‍ അരീഖ് എന്ന സംരക്ഷിത പ്രദേശത്തു നിന്നും മണല്‍ പൂച്ചയെ ലഭിച്ചതായി സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കും. ഓമനത്തം തുളുമ്പുന്ന മുഖം കണ്ടാല്‍ ഒന്നെടുത്ത് ചേര്‍ത്തുപിടിക്കാനും തോന്നും. പക്ഷേ അടുത്തേക്ക് ചെന്നാല്‍ ഇവര്‍ അപകടകാരികളാണ്. പറഞ്ഞു വരുന്നത് മണല്‍ പൂച്ചകളെക്കുറിച്ചാണ്. ബിര്‍മാന്‍ മുതല്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെക്കുറിച്ചു വരെ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ചകള്‍ പലര്‍ക്കും അപരിചിതമാണ്. വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളിലൊന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍.

സൗദിയിലെ നഫൂദ് അല്‍ അരീഖ് എന്ന സംരക്ഷിത പ്രദേശത്തു നിന്നും മണല്‍ പൂച്ചയെ ലഭിച്ചതായി സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മണല്‍ പൂച്ചകള്‍ക്ക് സ്വാഭാവിക ആവാസ പരിസ്ഥിതിയില്‍ ജീവിക്കാന്‍ ആവശ്യമായ സംരക്ഷണ പദ്ധതികള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. 

ADVERTISEMENT

കഴിഞ്ഞ 2 പതിറ്റാണ്ടുകളായി വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇനമാണ് മണല്‍പൂച്ചകള്‍. വളരെ വൈകിയാണ് ഇവയുടെ പുനരധിവാസം സാധ്യമായതെന്നും പ്രത്യേകിച്ചും ഗള്‍ഫ് യുദ്ധകാലത്ത് ഇവയുടെ ഉപജീവനത്തെയും ആവാസ വ്യവസ്ഥയും ബാധിക്കപ്പെട്ടപ്പോള്‍ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍  കടുത്ത ആശങ്ക രേഖപ്പെടുത്തിയതായും ദേശീയ വന്യജീവി ഗവേഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് യുദ്ധകാലത്ത് സൗദി സര്‍ക്കാര്‍ 8 മണല്‍പൂച്ചകളെ കാലിഫോര്‍ണിയ ആസ്ഥാനമായ രാജ്യാന്തര സംരക്ഷണ സംഘടനായ എസ്.ഒ.എസ് കെയറിലേക്ക് അയച്ച് അവയുടെ സംരക്ഷണം ഉറപ്പാക്കിയിരുന്നു. 

ഫെലിസ് മര്‍ഗരീത്ത എന്നാണ് ഇവയുടെ യഥാര്‍ത്ഥ പേര്. മരുഭൂമികളിലെ പാറകള്‍ക്കിടയിലാണ് ഇവയുടെ വാസം. പൂര്‍ണവളര്‍ച്ചയെത്തിയ ഇവയ്ക്ക് 2 മുതല്‍ 3 അടി വരെ നീളവും 5 മുതല്‍ 8 കിലോ വരെ തൂക്കവുമുണ്ട്. വാസസ്ഥലത്ത് നിന്ന് 5 കിലോമീറ്റര്‍ വരെ ഇവ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. 1858 ല്‍ അള്‍ജീരിയന്‍ മരുഭൂമിയിലാണ് ആദ്യത്തെ മണല്‍പൂച്ചയെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മരുഭൂമികള്‍, മൊറോക്കോ, അള്‍ജീരിയ, ചാഡ്, ഈജിപ്ത്, അറേബ്യന്‍ പെനിന്‍സുല, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് പൊതുവേ മണല്‍പൂച്ചകളെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ADVERTISEMENT

പ്രത്യേകതകള്‍ ഏറെ
മണല്‍പൂച്ചകളെ കണ്ടാല്‍ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണെങ്കിലും തീവ്ര അക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുപ്പം കൊണ്ട് ചെറുതാണ്. മങ്ങിയ ബ്രൗണ്‍ മുതല്‍ ഇളം ചാര നിറമാണ് ഇവയുടേത്. വിശാലമായ തലയും വലിയ കണ്ണുകളും കൂര്‍ത്ത ചെവികളുമാണ്. ചെറിയ കാലുകളില്‍ കറുത്ത വരകളും കവിളുകളില്‍ ചുമപ്പ് പാടുകളുമുണ്ട്. വാലിനും നീളമേറെയാണ്. മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എതിരെ വരുന്നവരെ കടിച്ചു പരിക്കേല്‍പ്പിക്കുന്ന തരത്തില്‍ അക്രമിക്കും. സാധാരണ പൂച്ചകള്‍ക്ക് മോശം കാലാവസ്ഥകളെ അതിജീവിക്കാന്‍ കഴിയില്ലെങ്കിലും മണല്‍ പൂച്ചകള്‍ക്കു പക്ഷേ പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാത്രികാലങ്ങളിലെ തണുപ്പും ഉള്‍പ്പെടെ മരുഭൂമിയിലെ എല്ലാത്തരം കാലാവസ്ഥകളോടും ഇണങ്ങി ജീവിക്കാനുള്ള ശേഷിയുണ്ട്. 

മണല്‍ പൂച്ചകളുടെ പാദങ്ങള്‍ നല്ല കട്ടിയുള്ള രോമങ്ങളാല്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍ ചൂടായാലും തണുപ്പായാലും കൈകാലുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. മണലില്‍ താഴ്ന്നിറങ്ങാതെ നടക്കാന്‍ കഴിയുമെന്നതും കാലുകളുടെ പ്രത്യേകതയാണ്. ഇവയുടെ കണ്ണുകള്‍ക്കും സവിശേഷതയുണ്ട്. സാധാരണ പൂച്ചകളുടെ കണ്ണില്‍ പ്രകാശമടിച്ചാല്‍ അവ പ്രതിഫലിച്ച് തിളങ്ങുമെങ്കില്‍ ഇവയുടെ കണ്ണുകളിലേക്ക് വെളിച്ചമടിച്ചാല്‍ കുനിഞ്ഞ് കണ്ണടയ്ക്കുന്നതാണ് രീതി. അതുകൊണ്ടു തന്നെ ശത്രുക്കള്‍ക്കും ഇരകള്‍ക്കും ഇരുട്ടില്‍ ഇവയെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. രാത്രികാലങ്ങളിലാണ് ഇരയെ തേടി പുറത്തിറങ്ങുന്നത്.

English Summary:

Rare Sand Cat Spotted in Saudi Arabia’s Northern Borders Region