ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന േമഖലയാണ് വിവാഹം.

ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന േമഖലയാണ് വിവാഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന േമഖലയാണ് വിവാഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന മേഖലയാണ് വിവാഹം. ഇതുവരെ ആരും പരീക്ഷിക്കാത്ത തരം വിവാഹാഘോഷമാണ് ഓരോ വധൂവരന്മാരുടെയും സ്വപ്നം. വിവാഹത്തിൽ പുതുമയും ആഡംബരവും തേടുന്ന ഇന്ത്യൻ വധൂവരന്മാരെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ദുബായിലെ അൽ ഹബ്ത്തൂർ പാലസ് ഹോട്ടൽ.

പേരിലെ പാലസ് രൂപത്തിലും ഭാവത്തിലും ഇവിടെ കാണാം. അതിഥികൾക്ക് രാജകീയ സ്വീകരണം ഒരുക്കുന്ന ഹബ്ത്തൂർ പാലസിൽ മുറികളും ഹാളുകളും റസ്റ്ററന്റുകളും കൊട്ടാര സമമാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആലോചിക്കുന്നവർക്ക് ഇവിടെ വിവാഹം രാജകീയമാക്കാം. വിവാഹ വേദി, ഭക്ഷണം, അതിഥികൾക്കുള്ള മുറി, സ്വീറ്റ് മുറികൾ എല്ലാം  ആഡംബരത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിൽ പരസ്പരം മത്സരിക്കും. 

ADVERTISEMENT

വിവാഹ വേദി തിരഞ്ഞെടുക്കുന്നതോടെ നിങ്ങളുടെ വിവാഹം അവിസ്മരണീയമാകുമെന്ന് ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ ബുക്കിങ്ങും തുടങ്ങി. 

വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് ഏറ്റവും മനോഹരമായ കാഴ്ചകളും വിനോദങ്ങളും മികച്ച സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. സ്വീറ്റ് മുറികളുടെ കാര്യത്തിൽ അതിഥികളെ വിസ്മയിപ്പിക്കുന്ന സൗകര്യമാണുള്ളത്. വിവാഹത്തിരക്കിനിടെ ജോലി ചെയ്യാനും റിലാക്സ് ചെയ്യാനും ഈ മുറികളിൽ സൗകര്യമുണ്ട്. പ്രത്യേക ഭക്ഷണ മുറി, ബാർ, വിനോദ മുറി. സർ വിൻസ്റ്റൻ ചർച്ചിലിന്റെ പേരിലുള്ള സ്വീറ്റ് ആണ് ഏറ്റവും വിലയേറിയത്, ദിവസം 60,000 ദിർഹം.

ADVERTISEMENT

മേൽത്തരം തുകലിനാൽ നിർമിച്ച ഫർണിച്ചറുമായി ബെന്റ്‌ലി സ്വീറ്റ് റൂമും ഇവിടെയുണ്ട്. സ്വീറ്റ് മുറികളിൽ താമസിക്കുന്നവർക്കു പ്രത്യേക പരിചാരകരുണ്ടാകും. യാത്രയ്ക്കു ബെന്റ്‌ലി കാർ ലഭിക്കും. സ്വകാര്യ സ്പാ, സ്റ്റീം റൂം എന്നിവയും ഈ സ്വീറ്റ് മുറികളുടെ പ്രത്യേകതയാണ്. 

സർ വിൻസ്റ്റൻ ചർച്ചിൽ സ്വീറ്റിലേക്ക് മാത്രമായി പ്രത്യേക ലിഫ്റ്റുണ്ട്. ഈ മുറിയുടെ ഭാഗമായി പ്രത്യേക പൂളും ജക്കൂസിയും ക്രമീകരിച്ചിരിക്കുന്നു. ഹബ്ത്തൂർ പാലസിന്റെ ബോൾ റൂമിൽ 1200 അതിഥികളെ ഉൾക്കൊള്ളും. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും ഇവിടെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിലെ എല്ലാ താമസക്കാർക്കും പ്രത്യേകം പരിചാരികരെ 24 മണിക്കൂറും ലഭിക്കും. പ്രീ വെഡ്ഡിങ് ഷൂട്ടിനുള്ള സൗകര്യവും ഇവിടെയുണ്ട്. വധുവിനായി സ്പാ പാക്കേജ്, നവ ദമ്പതികൾക്കായി ഹണിമൂൺ സ്വീറ്റ് എന്നിവയും ഇവിടെ തിരഞ്ഞെടുക്കാം. 

ADVERTISEMENT

ദുബായിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഡെസ്റ്റിനേഷൻ വിവാഹ പാക്കേജിന്റെ ഭാഗമാണ്. വി, ഹിൽട്ടൺ, ഹബ്ത്തൂർ പാലസ് എന്നീ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ചേർന്നതാണ് അൽ ഹബ്ത്തൂർ പാലസ്.

English Summary:

Al Habtoor Palace Hotel welcomes the Indian bride and groom Dubai