ADVERTISEMENT

അൽ ഉല ∙ സൗദി അറേബ്യയിലെ അൽ ഉലയിലെ എലിഫന്‍റ് റോക്ക് എന്നറിയപ്പെടുന്ന ജബൽ അൽഫിൽ പാറക്കൂട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഭൗമശാസ്ത്ര വിസ്മയം കാണുന്നതിന് സഞ്ചാരികൾ വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. 

ദൂരെ നിന്ന് നോക്കുമ്പോൾ  ആനയെ പോലെ തോന്നിക്കുന്ന ഈ പാറക്കൂട്ടം സന്ധ്യാസമയത്ത് കടും ചുവപ്പ് നിറത്തിൽ തിളങ്ങുന്നത് ഒരു മാന്ത്രിക കാഴ്ചയാണ്. സന്ദർശകർക്ക് ഈ മനോഹരമായ പ്രദേശം പര്യവേക്ഷണം ചെയ്യാനും പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ മുഴുകാനും അവസരമുണ്ട്.

ചിത്രം: എസ്‌പിഎ
ചിത്രം: എസ്‌പിഎ

റോയൽ കമ്മീഷൻ ഫോർ അൽ ഉല, സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം എലിഫന്‍റ് റോക്കിലെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ അൽ ഉലയെ  ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.

ചിത്രം: എസ്‌പിഎ
ചിത്രം: എസ്‌പിഎ
English Summary:

Al-Ula's Elephant Rock Draws Global Attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com