അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് നാളെ മുതൽ മെട്രോ ലിങ്ക് ബസ് സർവീസ് തുടങ്ങും
അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്സിലേക്കും സമീപ പ്രദേശങ്ങളിലേക്കും ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസുകൾ സർവീസ് തുടങ്ങുന്നു. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ദോഹ ∙ അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്സിലേക്കും സമീപ പ്രദേശങ്ങളിലേക്കും ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസുകൾ സർവീസ് തുടങ്ങുന്നു. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ദോഹ മെട്രോ അധികൃതരാണ് 23 മുതൽ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്ക് ബസിന്‍റെ സർവീസ് വിവരം പ്രഖ്യാപിച്ചത്. മെട്രോയുടെ എം 141 ബസ് ആണ് ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് റിലീജിയസ് കോംപ്ലക്സ് വരെ സർവീസ് നടത്തുന്നത്.
റീലിജിയസ് കോംപ്ലക്സ്, വർക്കേഴ്സ് ഹെൽത്ത് സെൻറർ, ഫിലിപ്പീൻ സ്കൂൾ ദോഹ, പാക് ഷമാ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ, ഹാമിൽട്ടൺ ഇന്‍റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലൂടെയാണ് സർവീസ്. വിവിധ ക്രൈസ്തവ സഭകളുടെ പള്ളികൾ ആണ് റിലീജിയസ് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്നത്. റിലീജിയസ് കോംപ്ലക്സിലേക്കുള്ള പുതിയ സർവീസ് ഇവിടുത്തെ പള്ളികളിലേക്ക് എത്തുന്ന ആയിരകണക്കിന് വരുന്ന വിശ്വാസികളുടെ യാത്ര എളുപ്പമാക്കും. മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണിത്.
ഈ മാസം ആദ്യം ബു സിദ്ര പ്രദേശങ്ങളിലേക്കും മെട്രോ ലിങ്ക് സർവീസുകൾ തുടങ്ങിയിരുന്നു. ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ പരിധിക്കുള്ളിലാണ് മെട്രോ യാത്രക്കാർക്കായി മെട്രോ ലിങ്ക് ബസുകളുടെ സൗജന്യ സേവനം ഉറപ്പാക്കിയിരിക്കുന്നത്.നിലവിൽ ഗ്രീൻ, റെഡ്, ഗോൾഡ് ലൈനുകളിലായി 37 സ്റ്റേഷനുകളാണ് ദോഹ മെട്രോയ്ക്കുള്ളത്.