യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ ഈ സ്ഥലങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യം
ഷാർജ ∙ യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം.
ഷാർജ ∙ യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം.
ഷാർജ ∙ യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം.
ഷാർജ ∙ യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം. മ്യൂസിയങ്ങളിൽ ഈ മാസം 23ന് തുടങ്ങി ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) പ്രഖ്യാപിക്കുകയും ചെയ്തു.
ഈ പരിപാടികൾ എമിറാത്തി പൈതൃകത്തെ ആഴത്തിൽ മനസിലാക്കുന്നതിന് വേണ്ടിയാണെന്നും വ്യക്തമാക്കി. ആഘോഷങ്ങൾ ഇന്ന്(23) ഖോർഫക്കാനിലെ ഹിസ്നിൽ ആരംഭിക്കും. ഇവിടെ സന്ദർശകർക്ക് പരമ്പരാഗത പ്രകടനങ്ങളും സമുദ്ര-തീം പ്രദർശനങ്ങളും വൈകിട്ട് 5 മുതൽ രാത്രി 9 വരെ ആസ്വദിക്കാം. 26 ന് ബൈത്ത് അൽ നബൂദ പൈതൃക ശിൽപശാലകൾ, പരമ്പരാഗത ഗെയിമുകൾ, എമിറാത്തി പാചകരീതികൾ എന്നിവ ഉൾക്കൊള്ളുന്ന പരിപാടി വൈകിട്ട് 5 മുതൽ രാത്രി 8 വരെ നടക്കും.
ഡിസംബർ 1 മുതൽ 3 വരെ ഷാർജ മാരിടൈം മ്യൂസിയം എല്ലാ പ്രായക്കാർക്കും വേണ്ടി വിനോദവുമായി ബന്ധപ്പെട്ട തത്സമയ പ്രകടനങ്ങളും മറ്റു പരിപാടികളും അവതരിപ്പിക്കും. ഡിസംബർ 2 ന് കൽബയിലെ ബൈത്ത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി സാംസ്കാരിക പ്രദർശനങ്ങൾ, സംഗീതം, ശിൽപശാലകൾ എന്നിവയോടെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
കൂടാതെ ഷാർജ ആർക്കിയോളജി മ്യൂസിയം, ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, ഷാർജ കാലിഗ്രാഫി മ്യൂസിയം എന്നിവയുൾപ്പെടെ എസ്എംഎയുടെ കുടക്കീഴിലുള്ള മ്യൂസിയങ്ങൾ യുഎഇയുടെ സാംസ്കാരിക ഐഡന്‍റിറ്റി ഉയർത്തിക്കാട്ടുന്ന പ്രത്യേക ശിൽപശാലകളും പരിപാടികളും സംഘടിപ്പിക്കും.
∙ ബൈത്ത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി
ബൈത്ത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമിയില്‍ ഡിസംബർ 31 വരെ നടക്കുന്ന പരിപാടിയിൽ ഷെയ്ഖ് സയീദിന്‍റെയും കുടുംബത്തിന്‍റെയും കത്തിടപാടുകൾ പ്രദർശിപ്പിക്കുന്നു. 2025 ഏപ്രിൽ 6 വരെ ഷാർജയിലെ മ്യൂസിയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിദ്യാർഥികളുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന "ഞാൻ ഷാർജ മ്യൂസിയങ്ങളിൽ" എന്ന പരിപാടിക്ക് ബൈത്ത് അൽ നബൂദ ആതിഥേയത്വം വഹിക്കും.
ഷാർജ ഹെറിറ്റേജ് മ്യൂസിയം ഷാർജ സർവകലാശാലയിലെ വിദ്യാർഥികളുടെ 54 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന "ഇമറാത്തി ഹെറിറ്റേജിൽ നിന്നുള്ള പ്രതിഫലനങ്ങളും പ്രചോദനങ്ങളും" അവതരിപ്പിക്കുന്നു. 2025 ഏപ്രിൽ 15 വരെയാണ് ഈ പരിപാടി. 2025 മേയ് 18 വരെ കുട്ടികൾക്ക് സംവേദനാത്മകവും വിദ്യാഭ്യാസപരവുമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ഷാർജ ആർക്കിയോളജി മ്യൂസിയത്തിലെ "ജേർണി ഓഫ് ഡിസ്‌കവറീസ്" മറ്റ് ശ്രദ്ധേയമായ പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു.
ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ 2025 മേയ് 25 വരെ 81 അപൂർവ കൈയെഴുത്തുപ്രതികൾ ഉൾക്കൊള്ളുന്ന "എറ്റേണൽ ലെറ്ററുകൾ: അബ്ദുൽറഹ്മാൻ അൽ ഒവൈസ് ശേഖരത്തിൽ നിന്നുള്ള ഖുറാൻ കൈയെഴുത്തുപ്രതികൾ" പ്രദർശിപ്പിക്കുന്നു.
ഈ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനങ്ങളും യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അർത്ഥവത്തായ ഉൾക്കാഴ്ചകൾ നൽകുമെന്ന് അധികൃതർ പറഞ്ഞു. എല്ലാവരെയും സൗജന്യ പ്രവേശനത്തിലൂടെ പരിപാടികള്‍ ആസ്വദിക്കാൻ അധികൃതർ ക്ഷണിച്ചു.