ഗാസയിലെ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ സൈന്യം ഇന്ത്യൻ ബന്ധമുള്ള എഐ ആയുധം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്.

ഗാസയിലെ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ സൈന്യം ഇന്ത്യൻ ബന്ധമുള്ള എഐ ആയുധം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസയിലെ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ സൈന്യം ഇന്ത്യൻ ബന്ധമുള്ള എഐ ആയുധം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസയിലെ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ സൈന്യം ഇന്ത്യൻ ബന്ധമുള്ള എഐ ആയുധം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിൽ ഉണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന 'ആർബെൽ' എന്ന ആയുധത്തിൽ ഇന്ത്യയുടെ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് കമ്പനിയുടെ പങ്കാളിത്തമുണ്ട്. മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

∙ എന്താണ് ആർബെൽ?
അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസും ഇസ്രയേൽ വെപ്പണ്‍ ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ച ഒരു കംപ്യൂട്ടറൈസ്ഡ് ആയുധ സംവിധാനമാണ് ആർബെൽ. മെഷീൻ ഗണ്ണുകളും ആക്രമണ റൈഫിളുകളും കംപ്യൂട്ടറൈസ്ഡ് കില്ലിംഗ് മെഷീനുകളാക്കി മാറ്റുന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് കൃത്യമായി ടാര്‍ഗറ്റ് ചെയ്യാൻ ആർബെൽ സഹായിക്കും.

Image Credit: X/@IDF
ADVERTISEMENT

∙ ആർബെലിന്റെ പ്രത്യേകതകൾ
കൃത്യത: എഐ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യം തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ അടുത്തിടെ ഉണ്ടാക്കിയ മാറ്റം മൂലം ആക്രമണതോത് വർധിച്ചു.
ലളിതമായ ഉപയോഗം: ഇസ്രയേൽ ആയുധങ്ങളായ ടാവർ, കാമൽ, നിഗേവ് എന്നിവ വളരെ ആയാസരഹിതമായി ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.
സൈനികരുടെ സുരക്ഷ: സൈനികരുടെ അതിജീവനം ഉറപ്പാക്കുക എന്നതാണ് ആർബെലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പ്രവർത്തനം: റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് ആർബെലിന്റെ പ്രവർത്തനം. ട്രിഗർ സെൻസറുകളും കണ്‍ട്രോൾ യൂണിറ്റും ആർബെലിന്റെ ഭാഗമാണ്.

∙ പേരിനു പിന്നിൽ
പലസ്തീൻ പിടിച്ചെടുത്ത് നശിപ്പിച്ച ആർബെൽ എന്ന ജൂത ഗ്രാമത്തിന്റെ പേരാണ് ഈ എഐ സിസ്റ്റത്തിനു നൽകിയിരിക്കുന്നത്. ബൈബിളിൽ പരാമർശമുള്ള ഗ്രാമമാണിത്.
∙ ഇന്ത്യയും ആർബെലും
ഇന്ത്യയും ഇതേ സംവിധാനം ഉപയോഗിക്കാനുള്ള ആലോചനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

English Summary:

Indian AI Weapon Used in Israel-Gaza Conflict