നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ 'കാനം രാജേന്ദ്രൻ സ്മാരക പുരസ്‌കാര'ത്തിന് കേരളരാഷ്ട്രീയത്തിലെ മാതൃകവ്യക്തിത്വവും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ തിരഞ്ഞെടുത്തു.

ദമ്മാം ∙ നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ 'കാനം രാജേന്ദ്രൻ സ്മാരക പുരസ്‌കാര'ത്തിന് കേരളരാഷ്ട്രീയത്തിലെ മാതൃകവ്യക്തിത്വവും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ തിരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.
ഡിസംബർ 6 ന് ദമാമിൽ നടക്കുന്ന 'നവയുഗസന്ധ്യ-2024' എന്ന മെഗാപരിപാടിയുടെ സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.