സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷലിറ്റികളില്‍ കൺസൾട്ടന്റ് , ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നൽകാം.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷലിറ്റികളില്‍ കൺസൾട്ടന്റ് , ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നൽകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷലിറ്റികളില്‍ കൺസൾട്ടന്റ് ,  ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നൽകാം. ഡിസംബര്‍ 10 വരെ യാണ് സമയപരിധി. എമർജൻസി, ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ് (എൻഐസിയു), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് ( പി ഐസിയു ), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബർ 10നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചു.

വിശദവിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കണം. സ്പെഷലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റ് വെബ്‌സൈറ്റിലെ മുമാറിസ് (Mumaris) പ്ലസ് സേവനത്തിലൂടെ  പ്രഫഷനൽ ക്ലാസിഫിക്കേഷന്‍ നേടിയിരിക്കണം.

ADVERTISEMENT

ഡാറ്റാ ഫ്ലോ പ്രോസസിങ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് മുന്‍ഗണന ലഭിക്കും. ഇതിനുള്ള അഭിമുഖങ്ങള്‍ ഡിസംബറില്‍ നടക്കും.  കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ട് കൈവശമള്ളവരാകണം അപേക്ഷകർ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ  പ്രവൃത്തിദിനങ്ങളില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിൽ  ബന്ധപ്പെടാം.

English Summary:

Saudi Ministry of Health is hiring Specialty Doctors: Apply via NORCA Recruitment