കൊയ്ത്തുത്സവം നാളെ മുസഫയിലെ ദേവാലയ അങ്കണത്തിൽ
അബുദാബി ∙ മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം (സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ) നാളെ (ഞായർ) മുസഫയിലെ ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 9.30നു വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലപെരുന്നാൾ വിഭവങ്ങൾ സമർപ്പിക്കും. വൈകിട്ട് മൂന്നിനു വിളംബര ഘോഷയാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു

അബുദാബി ∙ മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം (സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ) നാളെ (ഞായർ) മുസഫയിലെ ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 9.30നു വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലപെരുന്നാൾ വിഭവങ്ങൾ സമർപ്പിക്കും. വൈകിട്ട് മൂന്നിനു വിളംബര ഘോഷയാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു തുടക്കമാകും. ഗായകരായ ഇമ്മാനുവേൽ ഹെൻറി, അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങി വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.
കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 52 സ്റ്റാളുകളായിരിക്കും മുഖ്യ ആകർഷണം. ഇഷ്ടമുള്ള വിഭവങ്ങൾ തത്സമയം പാചകം ചെയ്തു നൽകുന്ന തട്ടുകടകളും മറ്റു വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ഇടവക വികാരി റവ.ജിജോ സി.ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ബിജു ഫിലിപ്പ്, ആർ.രഞ്ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.