യുഎഇ ദേശീയദിനാഘോഷം: ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി
ദുബായ് ∙ യുഎഇ ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും ഡിസംബർ 2, 3 തീയതികളിൽ അവധിയായിരിക്കും.

ദുബായ് ∙ യുഎഇ ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും ഡിസംബർ 2, 3 തീയതികളിൽ അവധിയായിരിക്കും. സാധാരണ ക്ലാസുകൾ ഡിസംബർ 4 ന് പുനരാരംഭിക്കുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
1971 ഡിസംബർ 2-ന് ഏഴ് എമിറേറ്റുകളുടെ ഏകീകരണമാണ് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. ഈ വർഷം രാജ്യത്തിന് 53 വയസ്സ് തികയുന്നു. അതേസമയം, പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധികൂടി ചേരുമ്പോൾ ഫലത്തിൽ ഇത് നാല് ദിവസത്തെ ഇടവേളയാകും.