ജിദ്ദ ∙ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ 19,696 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജിദ്ദ ∙ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ 19,696 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ 19,696 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 14 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 11,336 താമസ നിയമം ലംഘിച്ചവരും 5,176 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,184 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു.  രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,547 ആയി. അതിൽ 32 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം ഇത്യോപ്യൻ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 

ADVERTISEMENT

നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുത്തുകയും ചെയ്ത 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  19,651 പുരുഷന്മാരും 3,007 സ്ത്രീകളും ഉൾപ്പെടെ ആകെ 22,658 പ്രവാസികൾ അവർക്കെതിരായ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾക്ക് വിധേയരാകുകയാണ്.

രാജ്യത്തിലേക്കുള്ള വ്യക്തികളുടെ നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുന്ന അവർക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്ന ഏതൊരു വ്യക്തിക്കും 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ അഭയം നൽകാൻ ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും ഏതെങ്കിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Saudi Arabia Arrests 19,696 Illegals in a Week