സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കമായി
റിയാദ് ∙ സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം.
റിയാദ് ∙ സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം.
റിയാദ് ∙ സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം.
റിയാദ് ∙ സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം. സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ പ്രവർത്തനങ്ങളുടെ വിജയഗാഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചത്. കിങ് സൽമാൻ ഡിസെബിലിറ്റി റിസർച് സെന്റർ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ച ദ്വിദിന സമ്മേളനം ഇന്ന് രാത്രി സമാപിക്കും. സയാമീസ് ഇരട്ടകളെ വെർപെടുത്തുന്നതിൽ വിദഗ്ധരായ സൗദി മെഡിക്കൽ ടീമിന്റെ നേട്ടങ്ങൾ സമ്മേളനം അവലോകനം ചെയ്യും.
ശസ്ത്രക്രിയകളിലൂടെ വേർപ്പെട്ട സയാമീസ് കുട്ടികൾ, സൗദിയിലെ നിരവധി മന്ത്രിമാർ, ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, രാജ്യാന്തര വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ വിപുലമായ രാജ്യാന്തര സാന്നിധ്യത്തിന് സമ്മേളനം സാക്ഷ്യംവഹിക്കുന്നത്. യുനിസെഫ്, ലോകാരോഗ്യ സംഘടന, ഫിസിഷ്യൻസ് ഫോർ പീസ് തുടങ്ങിയ രാജ്യാന്തര സംഘടനകളിൽനിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ സെഷനുകളും ചർച്ചകളും സമ്മേളനത്തിൽ നടക്കുന്നുണ്ട്. മൈക്രോ സർജറി, പീഡിയാട്രിക് കെയർ എന്നീ മേഖലകളിലെ നവീകരണവും സഹകരണവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി നിർദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന ചർച്ചകളും ശിൽപശാലകളും സമ്മേളനത്തിലുണ്ട്.