സഞ്ചാരികൾക്കായ് മത്ര കോര്‍ണിഷ് ഒരുക്കുന്ന വിസ്മയ കാഴ്ച
മസ്‌കത്ത് ∙ കല്ലുവിരിച്ച പാതയില്‍ ഒരു നാണയം വീണാല്‍ അതിന്റെ ശബ്ദം കേള്‍ക്കാം. മന്ദമാരുതനില്‍ ഇളകിയാടുന്ന കുറ്റിച്ചെടികളും ചുറ്റിലും. പുല്‍ത്തകിടിയില്‍ മലര്‍ന്നുകിടന്ന് അറബിക്കടലിന് മുകളിലെ ആകാശത്തേക്ക് കണ്ണുകള്‍ പായിക്കാം. ഇതാണ് മത്ര കോര്‍ണിഷ്.
മസ്‌കത്ത് ∙ കല്ലുവിരിച്ച പാതയില്‍ ഒരു നാണയം വീണാല്‍ അതിന്റെ ശബ്ദം കേള്‍ക്കാം. മന്ദമാരുതനില്‍ ഇളകിയാടുന്ന കുറ്റിച്ചെടികളും ചുറ്റിലും. പുല്‍ത്തകിടിയില്‍ മലര്‍ന്നുകിടന്ന് അറബിക്കടലിന് മുകളിലെ ആകാശത്തേക്ക് കണ്ണുകള്‍ പായിക്കാം. ഇതാണ് മത്ര കോര്‍ണിഷ്.
മസ്‌കത്ത് ∙ കല്ലുവിരിച്ച പാതയില്‍ ഒരു നാണയം വീണാല്‍ അതിന്റെ ശബ്ദം കേള്‍ക്കാം. മന്ദമാരുതനില്‍ ഇളകിയാടുന്ന കുറ്റിച്ചെടികളും ചുറ്റിലും. പുല്‍ത്തകിടിയില്‍ മലര്‍ന്നുകിടന്ന് അറബിക്കടലിന് മുകളിലെ ആകാശത്തേക്ക് കണ്ണുകള്‍ പായിക്കാം. ഇതാണ് മത്ര കോര്‍ണിഷ്.
മസ്‌കത്ത് ∙ കല്ലുവിരിച്ച പാതയില്‍ ഒരു നാണയം വീണാല്‍ അതിന്റെ ശബ്ദം കേള്‍ക്കാം. പുല്‍ത്തകിടിയില്‍ മലര്‍ന്നുകിടന്ന് അറബിക്കടലിന് മുകളിലെ ആകാശത്തേക്ക് കണ്ണുകള്‍ പായിക്കാം. ഇതാണ് മത്ര കോര്‍ണിഷ്. ഷവര്‍മയുടെയോ മറ്റ് വിഭവങ്ങളുടെയോ മണം നിങ്ങളെ തേടിയെത്തില്ല. തെരുവ് കച്ചവടക്കാരുടെ കുന്തിരിക്കത്തിന്റെയോ അറേബ്യന്‍ അത്തറുകുടളുടെയോ നാസരന്ധ്രങ്ങള്‍ തുളയ്ക്കുന്ന മണമുണ്ടാകില്ല. ജനക്കൂട്ടവും തെരുവുകച്ചവടക്കാരും എവിടെയെന്ന് ഇവിടെയെത്തിയാല്‍ ആലോചിച്ചുപോകും.
ഓള്‍ഡ് മത്ര സൂഖിലെ ഒരു ചുഴിയാണ് ഇവിടം. സുന്ദരമായ വിനോദസഞ്ചാര കേന്ദ്രം. പരമ്പരാഗത വസ്തുക്കള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെ സൂഖിലേക്ക് പ്രവേശിക്കാന്‍ മാത്രമാണ് ആളുകള്‍ മത്ര കോര്‍ണിഷ് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വിലപേശി വാങ്ങാനുള്ള തിരക്കിനിടയില്‍ ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല.
ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്ന ഇടങ്ങളാണ് കല്‍ബൂ പാര്‍ക്കും റിയാം പാര്‍ക്കും. കടലോരത്തെ പുല്‍ത്തകിടിയില്‍ ഇരിക്കുകയും കളിക്കുകയും ചെയ്യാം. സമാന അനുഭവം മത്ര കോര്‍ണിഷിലും ലഭിക്കും. പുല്‍ത്തകിടിയില്‍ ഇരുന്ന് ആസ്വദിക്കാനുള്ള ശാന്തമായ ഇടങ്ങള്‍ മത്ര കോര്‍ണിഷിലുമുണ്ട്. പുല്‍ത്തകിടിയില്‍ വച്ച് യോഗ ചെയ്യാന്‍ യുവജനങ്ങളും ഇവിടെയെത്താറുണ്ട്.
സൂഖിലൂടെ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ റിയാം പാര്‍ക്കിന് മുൻപിലുള്ള ചെറിയ റൗണ്ട് എബൗട്ടില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ ചെറിയൊരു റോഡിലേക്കെത്തും. അതാണ് ഈ പുല്‍ത്തകിടിയിലേക്കുള്ള വഴി. കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് കഥകള്‍ പറയാനുമുള്ള അന്തരീക്ഷം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മെഷീനുകളുമുണ്ട്. ഫാന്‍സി റൈഡ് പോലെ കുട്ടികളാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. പൊതു അവധിദിനങ്ങള്‍ ഇവിടെ ധാരാളം പേര്‍ എത്താറുണ്ട്. തലസ്ഥാനത്തെ ശാന്തമായ ഇടം അന്വേഷിച്ചെത്തുന്നവരാണ് ഇവര്‍. വാരാന്ത്യങ്ങളില്‍ കലാകാരന്മാരും പെയിന്റര്‍മാരും എഴുത്തുകാരും വിദ്യാര്‍ഥികളും ഇവിടെയെത്തുന്നു. സമുദ്രകാഴ്ച വരയ്ക്കുന്നവരും ധാരാളമുണ്ടാകും.
ബഹളങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്ന ഇടമാണ് മത്ര കോര്‍ണിഷ്. അതിനാല്‍ അടുത്ത തവണ മത്ര സന്ദര്‍ശിക്കുമ്പോള്‍ മത്ര സൂഖ് കടന്ന് ഈ ശാന്തതീരത്ത് നിങ്ങള്‍ തീര്‍ച്ചയായും എത്തണം. മറഞ്ഞിരിക്കുന്ന സുന്ദരനിമിഷങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. മത്ര കോര്‍ണിഷിലെത്തിയാല്‍ മത്ര കോട്ട കയറി വിസ്മയ കാഴ്ച ആസ്വദിക്കാം. റിയാം പാര്‍ക്കിലെ പ്രശസ്തമായ കുന്തിരിക്ക ബര്‍ണറിന്റെ മുകളിലെത്താം. പുല്‍ത്തകിടിയിലെ വ്യായാമ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്താം, രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങാം, പുല്‍ത്തകിടികളില്‍ ഒത്തുകൂടലുകള്‍ നടത്താം, കടലില്‍ നിന്നുള്ള സ്വച്ഛന്ദമായ കാറ്റ് ആസ്വദിക്കാം, സിദാബിലേക്കുള്ള വഴിയില്‍ ഗേറ്റ് മ്യൂസിയം സന്ദര്‍ശിക്കാം, ധാരാളം ഫോട്ടോയെടുക്കാം. അതേസമയം, തിരക്കുള്ള സമയത്ത് പാര്‍ക്കിങ് അപര്യാപ്തത പോരായ്മയാണ്.