റാസൽഖൈമയിലെ യാത്രക്കാർക്ക് നാളെ സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം
റാസൽഖൈമ∙ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസൽഖൈമയിലെ യാത്രക്കാർക്ക് നാളെ( 26) സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (റക്ത)യാണ് സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്. പാരിസ്ഥിതികവും

റാസൽഖൈമ∙ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസൽഖൈമയിലെ യാത്രക്കാർക്ക് നാളെ( 26) സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (റക്ത)യാണ് സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്.
പാരിസ്ഥിതികവും വികസനപരവുമായ സുസ്ഥിരതയ്ക്കായി റാസൽ ഖൈമയുടെ ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2023-2040നെ പിന്തുണച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും റക്തയുടെ നൂതനമായ പരിഹാരങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക.
ഇലക്‌ട്രിക് വാഹനങ്ങൾ, സ്മാർട്ട് ബുക്കിങ് സേവനങ്ങൾ, പൊതുഗതാഗത പദ്ധതികൾ എന്നിങ്ങനെയുള്ള ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങളുടെ പ്രദർശനങ്ങൾക്കൊപ്പം ബോധവൽക്കരണ ശിൽപശാലകളുടെ പരമ്പരയും ആഴ്ചയിൽ അവതരിപ്പിക്കും. ഈ പ്രവർത്തനങ്ങൾ ഗതാഗത തിരക്കും ഊർജ ഉപഭോഗവും കുറയ്ക്കുന്നതിന് കാരണമാകും. റക്ത നൽകുന്ന സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ അവബോധം വളർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി ഇത് പ്രവർത്തിക്കുന്നുവെന്നും ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനുള്ള റാസൽഖൈമയുടെ കാഴ്ചപ്പാടിന് അനുസൃതമാണിതെന്നും റക്ത ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ അൽ ബലൂഷി പറഞ്ഞു.
എമിറേറ്റിലെ പബ്ലിക് ബസ് സംവിധാനം നാല് റൂട്ടുകളിൽ
∙റെഡ് ലെയ്ൻ: അൽ നഖീൽ മുതൽ അൽ ജസീറ അൽ ഹംറ വരെ
∙അൽ ജാസിറ അൽ ഹംറ മുതൽ അൽ നഖീൽ വരെ
∙ബ്ലൂ ലെയ്ൻ: അൽ നഖീൽ മുതൽ ഷാം ഏരിയ വരെ
∙ഷാം ഏരിയ മുതൽ അൽ നഖീൽ വരെ
∙ഗ്രീൻ ലൈൻ: അൽ നഖീൽ മുതൽ റാക് എയർപോർട്ട് വരെ
∙റാക് വിമാനത്താവളം മുതൽ അൽ നഖീൽ വരെ
∙പർപ്പിൾ ലൈൻ: എയുആർഎകെ മുതൽ മനാർ മാൾ വരെ
∙മനാർ മാൾ മുതൽ എയുആർഎകെ വരെ