കളിയാവേശം നിറച്ച് റൊണാൾഡോ ഖത്തറിൽ; എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ അൽ നാസർ – അൽ ഗരാഫാ പോരാട്ടം ഇന്ന്
ദോഹ ∙ ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും.

ദോഹ ∙ ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഖത്തറിന്റെ അൽ ഗരാഫയ്ക്കെതിരെയുള്ള പോരാട്ടത്തിനായാണ് സൗദി അറേബ്യയുടെ അൽ നാസർ ക്ലബ് താരം കൂടിയായ റൊണാൾഡോ ബൂട്ടണിയുന്നത്. മത്സരം ഇന്ന് വൈകിട്ട് പ്രാദേശിക സമയം 7.00ന് നടക്കും.
ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്. അൽ നാസർ പുറത്തു വിട്ട ക്രിസ്റ്റ്യാനോയും സംഘവും ദോഹയിൽ വിമാനത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനകം ഖത്തറിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. റൊണാൾഡോയെ വീണ്ടും അടുത്തു കാണാൻ കഴിയുന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകരും. ചാംപ്യൻസ് ലീഗിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ സൗദിയുടെ അൽ നാസർ 10 പോയിൻറുമായി 3–ാം സ്ഥാനത്താണ്. 6 പോയിന്റുകളുമായി ഖത്തറിന്റെ അൽ ഗരാഫ 6–ാം സ്ഥാനത്തുമാണ്.