പൈതൃകത്തിന്റെ വെളിച്ചവുമായി ലൈറ്റ് ആൻഡ് പീസ് മ്യൂസിയം
അബുദാബി ∙ ഇസ്‌ലാമിക നാഗരികതയുടെ സാംസ്കാരിക സമ്പന്നതയിലേക്കു വാതിൽ തുറന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്നു.

അബുദാബി ∙ ഇസ്‌ലാമിക നാഗരികതയുടെ സാംസ്കാരിക സമ്പന്നതയിലേക്കു വാതിൽ തുറന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഇസ്‌ലാമിക സ്വർണ നാണയം, വിശുദ്ധ കഅബയുടെ കിസ്‌വയുടെ (പുടവ) ഭാഗം, നീല ഖുർആന്റെ സ്വർണ വർണമുള്ള പേജുകൾ, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വ്യക്തിഗത ശേഖരം തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രദർശന ശേഖരമാണ് ലൈറ്റ് ആൻഡ് പീസ് മ്യൂസിയത്തെ സവിശേഷമാക്കുന്നത്.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ 5 വിഭാഗങ്ങളിലായി പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉള്ളടക്കം അറബിക്, ഇംഗ്ലിഷ്, ഹിന്ദി, ചൈനീസ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ വിവരിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് മ്യൂസിയം സന്ദർശിക്കാനുള്ള അനുമതി വൈകാതെയുണ്ടാകും.