ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയ പ്രതികളെ അതിവേഗം പിടികൂടി യുഎഇ
ഇസ്രയേൽ, മോൾഡോവ ഇരട്ട പൗരത്വമുള്ള സ്വി കോഗാൻ (28) യുഎഇയിൽ കൊല്ലപ്പെട്ട കേസിൽ 3 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

അബുദാബി ∙ ഇസ്രയേൽ, മോൾഡോവ ഇരട്ട പൗരത്വമുള്ള സ്വി കോഗാൻ (28) യുഎഇയിൽ കൊല്ലപ്പെട്ട കേസിൽ 3 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.
ഉസ്ബക്കിസ്ഥാൻ പൗരന്മാരായ ഒലിംപി തോഹിറോവിക്, മഹ്മൂദ് ജോൺ അബ്ദൽറഹീം, അസീസ്ബെക് കമിലോവിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി.
കഴിഞ്ഞ 21ന് കാണാതായ കോഗാനുവേണ്ടിയുള്ള തിരച്ചിലിനിടെ, അൽഐനിലാണ് മൃതദേഹം കണ്ടെത്തിയത്. യുഎഇയിൽ ജൂതസഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പ്രവർത്തകനും പുരോഹിതനുമായ സ്വി കോഗാൻ, ഭാര്യ റിവ്കിക്കൊപ്പമാണ് അബുദാബിയിൽ താമസിച്ചിരുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോഗാന്റെ മൃതദേഹം ഇസ്രയേലിലെത്തിച്ച് സംസ്കരിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹീനമായ പ്രവൃത്തിയാണ് നടന്നതെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.