അബുദാബി ∙ മറുനാട്ടിൽ നാട്ടുരുചികൾ വിളമ്പിയും നാട്ടോർമകൾ പങ്കുവച്ചും അബുദാബി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നടത്തി. വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിപുലമായ ശേഖരം വിളവെടുപ്പ് ഉത്സവത്തെ സമ്പന്നമാക്കി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ മേള ജാതിമത ഭേദമന്യെ ആയിരങ്ങൾ ആഘോഷമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙  അബുദാബി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നടത്തി. വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിപുലമായ ശേഖരം വിളവെടുപ്പ് ഉത്സവത്തെ സമ്പന്നമാക്കി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ മേള ജാതിമത ഭേദമന്യെ ആയിരങ്ങൾ ആഘോഷമാക്കി. രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു.

വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷവിധാനങ്ങളോടെ മുതിർന്ന അംഗങ്ങൾ അണിനിരന്നപ്പോൾ ബൈബിളിലെയും ലോക ചരിത്രത്തിലും ഇടം നേടിയ വ്യക്തികളെയും വേഷവിധാനങ്ങളുമായി സൺഡേ സ്കൂൾ വിദ്യാർഥികളും ഘോഷയാത്രയിൽ അണിനിരന്നിരുന്നു. സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.

ADVERTISEMENT

സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയിൽ ഗായകരായ ഇമ്മാനുവേൽ ഹെൻറി, അഫിനാ അരുൾ എന്നിവർ നയിച്ച ഗാനസന്ധ്യയായിരുന്നു മുഖ്യ ആകർഷണം. അറബിക്, ഫ്യൂഷൻ നൃത്തങ്ങളും അരങ്ങേറി. 52 ഭക്ഷണ സ്റ്റാളുകളിലൂടെ നടന്ന ഭക്ഷ്യമേളയായിരുന്നു കൊയ്ത്തുൽവത്തിന്റെ മുഖ്യാകർഷണം . കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും, വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.

ഇടവക വികാരി റവ.ജിജോ സി.ഡാനിയേൽ, സഹവികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു, ജോയിന്റ്  ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ബിജു ഫിലിപ്പ്, ആർ.രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Abu Dhabi Marthomma Parish held a harvest festival