ലോകത്തിലെ ഏറ്റവും വലിയ ബ്ലു അമോണിയം പ്ലാന്റിന് ഖത്തർ ഡപ്യൂട്ടി അമീർ തറക്കല്ലിട്ടു
ദോഹ ∙ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്ലു അമോണിയം പ്ലാൻറിന് ഖത്തറിൽ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി ശിലാസ്ഥാപനം നിർവഹിച്ചു. ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി പ്ലാൻറിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.

ദോഹ ∙ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്ലു അമോണിയം പ്ലാന്റിന് ഖത്തറിൽ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി ശിലാസ്ഥാപനം നിർവഹിച്ചു. ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
മിസൈദ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ബ്ലു അമോണിയം പ്ലാന്റ് (അമോണിയ–7) യാഥാർഥ്യമാകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമെന്ന് കരുതപ്പെടുന്ന പ്ലാന്റിന് പ്രതിവർഷം 12 ലക്ഷം ടൺ ഉൽപാദന ശേഷിയാണുള്ളത്. 2026 രണ്ടാം പാദത്തിൽ പ്ലാന്റ് പ്രവർത്തനസജ്ജമാകും. മിസൈദിൽ ഖത്തർ ഫെർട്ടിലൈസർ കമ്പനിയായ ഖാഫ്ക്കോയ്ക്ക് ആണ് പ്ലാന്റിന്റെ പ്രവർത്തനചുമതല.