സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ ഈ മാസം 29 (വെള്ളി) മുതൽ ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ ഈ മാസം 29 (വെള്ളി)  മുതൽ ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും പ്രവർത്തിക്കും. സർവീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്, ഓരോ ദിശയിലും പ്രതിദിനം ഒരു മണിക്കൂർ ഇടവിട്ട് 11 ട്രിപ്പുകൾ.

റൂട്ട് എഫ്63, റൂട്ട് ജെ05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകൾ. അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനെ യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ് റൂട്ട് എഫ്63. റൂട്ട് J05 നെഷാമ ടൗൺഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ ഒരു ലിങ്ക് നൽകും.  ഇതോടൊപ്പം യാത്രക്കാരുടെ ദൈനംദിന യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആർടിഎ ഒ‌ട്ടേറെ ബസ് റൂട്ടുകൾ വെള്ളിയാഴ്ച മുതൽ കാര്യക്ഷമമാക്കും.

ADVERTISEMENT

അബു ഹെയിൽ ബസ് സ്റ്റേഷനും യൂണിയൻ ബസ് സ്റ്റേഷനും ഇടയിൽ രണ്ട് ദിശകളിലും പ്രവർത്തിക്കാൻ റൂട്ട് 5 പരിഷ്കരിക്കും, ഇനി അൽ റാസ് മെട്രോ സ്റ്റേഷനിൽ സർവീസ് നടത്തില്ല. കൂടാതെ, റൂട്ട് 14 രണ്ട് ദിശകളിൽ പ്രവർത്തിക്കാൻ ക്രമീകരിക്കും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് 33 ചുരുക്കി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം കറാമ ബസ് സ്റ്റേഷനിൽ അവസാനിക്കും.

ചിത്രം: ആർടിഎ.

കൂടാതെ, റൂട്ട് 91, ജബൽ അലി ബസ് സ്റ്റേഷൻ്റെ ദിശയിൽ ബിസിനസ് ബേ കടന്നുപോകുന്നതിനും ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡിഎംസിസി) സ്റ്റോപ്പിലേക്ക് രണ്ട് ദിശകളിലും സേവനം നൽകുന്നതിനും ക്രമീകരിക്കും.  അറേബ്യൻ റാഞ്ചസിനും ദുബായ് പ്രൊഡക് ഷൻ സിറ്റിക്കും ഇടയിലുള്ള യാത്ര വേഗത്തിലാക്കാൻ റൂട്ട് ജെ02 ചുരുക്കും.

ADVERTISEMENT

അതുപോലെ, ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സ്റ്റോപ്പുകൾ കുറയ്ക്കുമ്പോൾ സ്‌പോർട്‌സ് സിറ്റി ഉൾപ്പെടുത്തി റൂട്ട് ജെ04 ക്രമീകരിക്കും.  അൽ ജർഫ് ഹൈറ്റ്‌സ് ഗ്രൂപ്പിന് സേവനം നൽകുന്നതിനായി റൂട്ട് എഫ് 38 ക്രമീകരിക്കും. ഇത്തിഹാദ് മാൾ ഉൾപ്പെടുത്തി റൂട്ട് എഫ്39 ക്രമീകരിക്കും. അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്കുള്ള ഡിഎംസിസി മെട്രോ സ്റ്റോപ്പിൽ സർവീസ് നടത്തുന്നതിനും ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലെ സ്റ്റോപ്പുകൾ കുറയ്ക്കുന്നതിനുമായി റൂട്ട് എക്സ്92 പരിഷ്കരിക്കും.

English Summary:

Dubai will have three new bus routes beginning Friday, November 29, including Route 108, which directly connects Satwa Bus Station to Global Village, the Roads, and Transport Authority (RTA) announced