അബുദാബി ∙ സാമൂഹിക വികസനത്തിന് മുന്തിയ പരിഗണന നൽകി യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് (7150 കോടി ദിർഹം) ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നൽകി.

അബുദാബി ∙ സാമൂഹിക വികസനത്തിന് മുന്തിയ പരിഗണന നൽകി യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് (7150 കോടി ദിർഹം) ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതവിദ്യാഭ്യാസത്തിന് ബജറ്റിന്റെ 15.3% (999 കോടി രൂപ) തുക നീക്കിവച്ചു, ആരോഗ്യം (550.5 കോടി), സാമൂഹിക ക്ഷേമം (895.6 കോടി) സാംസ്കാരികം, കല (128.8 കോടി), ഭവന നിർമാണം (66 കോടി), പൊതുസുരക്ഷ (817.9 കോടി), സാമ്പത്തികം (252.3 കോടി), പൊതുസേവനം (2343.1 കോടി) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾക്കായി വകയിരുത്തിയിരിക്കുന്ന തുക. പൊതുബജറ്റിനെ വിവിധ സർക്കാർ വകുപ്പുകളുടെ ബജറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള കരടു നിയമത്തിനും എഫ്എൻസി അംഗീകാരം നൽകി.

ADVERTISEMENT

സ്പീക്കർ സഖർ ഗൊബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന എഫ്എൻസി യോഗം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യമന്ത്രി അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ധനമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു. വരവും ചെലവും തുല്യമായി കണക്കാക്കിയാണ് ബജറ്റ് പാസാക്കിയിരിക്കുന്നതെന്ന് അൽ ഹുസൈനി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളെ പിന്തുണയ്ക്കുന്ന ബജറ്റ് സമ്പദ് വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർവാൻ ഉബൈദ് അൽ മുഹൈരി, മീര സുൽത്താൻ അൽ സുവൈദി എന്നിവരെ എഫ്എൻസി നിരീക്ഷകരായും തിരഞ്ഞെടുത്തു.

English Summary:

Federal National Council (FNC) has approved the largest budget in UAE