പണം നൽകാതെ ‘പണി’യെടുപ്പിക്കും; കുവൈത്തിൽ ഗതാഗത നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ
കുവൈത്ത് സിറ്റി ∙ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കുവൈത്ത് കടുപ്പിച്ചു.
കുവൈത്ത് സിറ്റി ∙ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കുവൈത്ത് കടുപ്പിച്ചു.
കുവൈത്ത് സിറ്റി ∙ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കുവൈത്ത് കടുപ്പിച്ചു.
കുവൈത്ത് സിറ്റി ∙ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കുവൈത്ത് കടുപ്പിച്ചു. അത്തരം നിയമലംഘനങ്ങൾക്കു പിടികൂടുന്നവരെ സാമൂഹിക സേവനത്തിന്റെ ഭാഗമായി വേതനമില്ലാതെ ഒരു വർഷം ജോലി ചെയ്യിപ്പിക്കാനാണു പുതിയ ഗതാഗത നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. അധികൃതർ പറയുന്നിടത്ത്, ദിവസേന 8 മണിക്കൂർ എന്ന തോതിൽ വർഷം മുഴുവനും ജോലി ചെയ്യേണ്ടിവരും.
നിയമലംഘനത്തിൽ ഏർപ്പെട്ട വാഹനം കണ്ടുകെട്ടാനും നിർദേശമുണ്ട്. നിശ്ചിത കാലയളവിലേക്കു കണ്ടുകെട്ടുന്ന വാഹനം, നിരീക്ഷിക്കാനുള്ള ഉപകരണം ഘടിപ്പിച്ച ശേഷം അതതു വ്യക്തികളുടെ വീടുകളിൽ തന്നെ സൂക്ഷിക്കും. ഈ ഉപകരണം നീക്കുകയോ കേടുവരുത്തുകയോ ചെയ്താൽ ശിക്ഷ ഇരട്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.