സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാന്‍ ആതിഥേയത്വം വഹിക്കുന്നു.

സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാന്‍ ആതിഥേയത്വം വഹിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാന്‍ ആതിഥേയത്വം വഹിക്കുന്നു. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ് ഈ മാസം 29 മുതല്‍ ഡിസംബര്‍ ഏഴ് വരെ മസ്‌കത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒമാനിലേക്ക് ആഗോള ഫുട്‌ബോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ലോകമെമ്പാടുമുള്ള 44 ടീമുകള്‍ പങ്കെടുക്കും. ഇന്‍റര്‍നാഷനല്‍ സോക്ക ഫെഡറേഷന്‍ ആണ് ടൂര്‍ണമെന്‍റ് നിയന്ത്രിക്കുന്നത്. സാംസ്‌കാരിക, കായിക, യുവജന പ്രാദേശിക പങ്കാളികളുടെ പിന്തുണയോടെയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 2018ല്‍ പോര്‍ച്ചുഗലില്‍ ആരംഭിച്ച സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റാണ് സോക്ക ലോകകപ്പ്. ഇന്‍റര്‍നാഷനല്‍ സോക്ക ഫെഡറേഷനിലെ അംഗങ്ങളുടെ ദേശീയ ടീമുകള്‍ മത്സരിക്കുന്ന രാജ്യാന്തര സോക്ക മത്സരമാണ് സോക്ക ലോകകപ്പ്.

English Summary:

Oman Gears Up for the Socca World Cup