സൗദിയിൽ ഇന്ത്യക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പാക്കിസ്ഥാൻ പൗരൻ പിടിയിൽ
സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ച് പണം പിടിച്ചുപറിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി.

റിയാദ് ∙ സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ച് പണം പിടിച്ചുപറിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാക്കിസ്ഥാൻ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് റിയാദ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിന് ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.