സുൽത്വാനിയ പീസ് കോൺഫറൻസിൽ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്
ആത്മീയതയാണ് വിശ്വാസത്തിന്റെ ജീവനെന്ന് സുൽത്വാനിയ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ പീസ് കോൺഫറൻസിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഷാർജ ∙ ആത്മീയതയാണ് വിശ്വാസത്തിന്റെ ജീവനെന്ന് സുൽത്വാനിയ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ പീസ് കോൺഫറൻസിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനും സൂഫി ജ്ഞാനി ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരിയുടെ സ്മരണാർത്ഥം സുൽത്വാനിയ ഫൗണ്ടേഷൻ-യുഎഇ, ഘടകമാണ് ഷാർജയിൽ സുൽത്വാനിയ പീസ് കോൺഫറൻസ് സംഘടിപ്പിച്ചത്. അൽ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറും ഗ്രന്ഥകർത്താവും വിഖ്യാതരായ ശൈഖുൽ അക്ബർ മുഹ്‌യുദ്ധീൻ ഇബ്നു അറബിയെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഡോ. മുഹമ്മദ് ഹാജ് യൂസുഫ് മുഖ്യാതിഥിയായിരുന്നു.
സുൽത്വാനിയ ഫൗണ്ടേഷൻ യു.എ.ഇ പ്രസിഡന്റ് സയ്യിദ് മുസ്ഥഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. മൈനോരിറ്റി എഡ്യുകേഷൻ കൗൺസിൽ അംഗവും വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ മെമ്പറും സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുന്നാസ്വിർ മഹ്ബൂബി മുഖ്യപ്രഭാഷണം നടത്തി.
മതാർ അഹ്മറ് സഖർ അൽമെരി, വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡണ്ട്, ശ്രീ ഡയസ് ഇടിക്കുള, അജ്മാനിലെ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എസ്.എ ജേക്കബ്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മലയാളം വിഭാഗം തലവൻ ശ്രീ. മംഗളത്ത് മുരളി, ദിൽസെ എം.എം റേഡിയോ ചീഫ് എഡിറ്റർ അനൂപ് കീച്ചേരി, എഴുത്തുകാരനും വ്യവസായിയുമായ ബശീർ വടകര, ഗായകൻ യൂസുഫ് കാരക്കാട്, നസീർ മഹ്ബൂബി ഖത്തർ, മുഹമ്മദ് നബീൽ മഹ്ബൂബി അബുദാബി, മുഹമ്മദ് സ്വാലിഹ് മഹ്ബൂബി ഷാർജ, അലിഅസ്ഗർ മഹ്ബൂബി ദുബായ്, ഗായകനും മാർഷ്യൽ ആർട്സ് ട്രെയിനറുമായ ജഅ്ഫർ സ്വാദിഖ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുറശീദ് സുൽത്വാനി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു.