ദുബായ് ∙ സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി.

ദുബായ് ∙ സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി. ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിങ്, സോഷ്യൽ എന്റർപ്രൈസസ് യുകെ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിശീലനം പൂർത്തിയാക്കിയ 20 ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.    

പ്രോഗ്രാമിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾക്കാവശ്യമായ നൂതന കഴിവുകളും രാജ്യാന്തര നിലവാരത്തിലുള്ള പ്രായോഗിക പരിജ്ഞാനവും പങ്കുവച്ചതായി ജിഡിആർഎഫ്എയിലെ ഇൻസ്റ്റിറ്റ്യൂഷനൽ സപോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി പറഞ്ഞു. ഈ സംരംഭം യുഎഇയുടെ പൈതൃകത്തെയും സാമൂഹിക പ്രതിബദ്ധതകളെയും ശക്തിപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുള്ളതാണെന്നും വ്യക്തമാക്കി.

ബ്രി. അബ്ദുൽ സമദ് സുലൈമാൻ അൽ ബലൂഷി. ചിത്രം: ജിഡിആർഎഫ്എ.
ADVERTISEMENT

വൈവിധ്യമാർന്ന ശിൽപശാലകളും സംവേദനാത്മക പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. ഫലപ്രദമായ ആശയവിനിമയം, നേതൃത്വം, വൊളന്റിയർ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാൻ രൂപകൽപന ചെയ്ത കോഴ്സുകൾ പ്രോഗ്രാമിനെ സമ്പന്നമാക്കി. സന്നദ്ധ പ്രവർത്തകരുടെ വിജയഗാഥകളുടെ പ്രചോദനം പങ്കുവയ്ക്കുകയും സന്നദ്ധ സേവന രംഗത്ത് ഉള്ള വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്ത സെഷനുകളും ഇതുമായി ബന്ധപ്പെട്ട് നടന്നു. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ഈ പദ്ധതി സമൂഹത്തിലെ ഗുണക്കാരമായ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ പിന്തുണക്കാൻ സഹായിക്കും. ഇതിലൂടെ ജീവനക്കാരെ സമൂഹത്തിന്റെ ശക്തമായ ഭാഗമാക്കുകയും സാമൂഹിക വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

English Summary:

20 Employees of Dubai Residence Obtain a Voluntary Work