അബുദാബി ∙ അമിത വണ്ണം തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിർബന്ധിത പോഷകാഹാര ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തി അബുദാബി. 2025 ജൂൺ ഒന്നു മുതൽ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ആദ്യഘട്ടത്തിൽ ബ്രഡ് ഉൾപ്പെടെ ബേക്ക് ചെയ്ത ഉൽപന്നങ്ങൾ, പാചക എണ്ണ, പാൽ ഉൽപന്നങ്ങൾ, കുട്ടികൾക്കായുള്ള ഭക്ഷണ പാനീയങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അമിത വണ്ണം തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിർബന്ധിത പോഷകാഹാര ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തി അബുദാബി. 2025 ജൂൺ ഒന്നു മുതൽ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ആദ്യഘട്ടത്തിൽ ബ്രഡ് ഉൾപ്പെടെ ബേക്ക് ചെയ്ത ഉൽപന്നങ്ങൾ, പാചക എണ്ണ, പാൽ ഉൽപന്നങ്ങൾ, കുട്ടികൾക്കായുള്ള ഭക്ഷണ പാനീയങ്ങൾ എന്നിവയ്ക്കാണ് പോഷകാഹാര ഗ്രേഡിങ് നിർബന്ധമാക്കുന്നത്. പിന്നീട് എല്ലാ ഭക്ഷ്യോൽപന്നങ്ങളിലേക്കും വ്യാപിപ്പിക്കും.

ഉൽപന്നത്തിൽ അടങ്ങിയ പോഷകമൂല്യത്തിന്റെ നിലവാരം അനുസരിച്ച് എ മുതൽ ഇ വരെ തരംതിരിച്ച് കവറിനു പുറത്ത് പതിപ്പിക്കുന്നതാണ് ന്യൂട്രി-മാർക്ക്. നിലവാരം മെച്ചപ്പെടുത്തി ഉയർന്ന ഗ്രേഡിലേക്കു വരാനും ഉൽപാദകരെ ഇത് പ്രേരിപ്പിക്കും. വിപണിയിലെ എല്ലാ ഉൽപന്നങ്ങളുടെയും പോഷകാഹാര മൂല്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അബുദാബി രാജ്യാന്തര ഭക്ഷ്യോൽപന്ന പ്രദർശനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അബുദാബി ക്വാളിറ്റി കൺട്രോൾ ആൻഡ് ഹെൽത്ത് ആണ് ന്യൂട്രി-മാർക്ക് പ്രഖ്യാപിച്ചത്.  

ADVERTISEMENT

ന്യൂട്രി-മാർക്ക് ഇല്ലാത്ത ഉൽപന്നങ്ങൾ ജൂൺ  മുതൽ വിപണിയിൽനിന്ന് പിൻവലിക്കും. നിയമലംഘകർക്ക് പിഴ ചുമത്തുകയും ലൈസൻസ് പിൻവലിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം പ്രാബല്യത്തിൽ വരുത്താൻ സാവകാശമുണ്ടെന്നും നിർമാതാക്കളും പ്രാദേശിക വിതരണക്കാരും ഉൽപന്നങ്ങൾ ശാസ്ത്രീയമായി ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് ന്യൂട്രി-മാർക്ക് ലേബലുകൾ നിർമിച്ച് പായ്ക്കിന്റെ മുൻവശത്തു തന്നെ പതിക്കുകയും വേണം.

നിയമലംഘകരെ കണ്ടെത്താൻ വിപണിയിൽ മിന്നൽ പരിശോധന ഊർജിതമാക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിലിലെ (എഡിക്യുസിസി) സെൻട്രൽ ടെസ്റ്റിങ് ലാബ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ മുവൈനി പറഞ്ഞു. ഗ്രേഡിങിൽ കൃത്രിമം കാട്ടുകയോ മതിയായ അളവിൽ പോഷകാഹാരം ഇല്ലാതിരിക്കുകയോ ചെയ്താൽ ഉൽപന്നം വിപണിയിൽനിന്ന് പിൻവലിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴ ഈടാക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ഇതു പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

English Summary:

Abu Dhabi Launches Mandatory Nutrition Grading System for some Foods from June 1, 2025