ഈ വാരാന്ത്യം ദോഹ മെട്രോയുടെ പ്രവർത്തന സമയം നീളും
ദോഹ ∙ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്.

ദോഹ മെട്രോയും ലുസെയ്ൽ ട്രാമും 29ന് ഉച്ചയ്ക്ക് 12.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയും 30ന് പുലർച്ചെ 5.30 മുതൽ അടുത്ത ദിനം പുലർച്ചെ 1.00 വരെയും ഡിസംബർ ഒന്നിന് രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയുമാണ് സർവീസ് നടത്തുക. മെട്രോ ലിങ്ക് ഫീഡർ ബസ് ആയ എം–311 28ന് സ്പോർട്സ് സിറ്റി സ്റ്റേഷന് പകരം അൽ സുഡാൻ സ്റ്റേഷൻ, ഷെൽറ്റൽ ഒന്നിൽ നിന്നും എം–317 അൽ അസീസിയ സ്റ്റേഷൻ, ഷെൽറ്റർ രണ്ടിൽ നിന്നുമായിരിക്കും സർവീസ് നടത്തുക. മെട്രോയുടെ ടാക്സി സേവനമായ മെട്രോ എക്സ്പ്രസിന്റെ സ്പോർട്സ് സിറ്റി, അൽ വാബ് സ്റ്റേഷൻ സേവനങ്ങൾക്കു പകരം അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ നിന്നാകും ലഭിക്കുക.
ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 28 മുതൽ ഡിസംബർ ഒന്ന് വരെയാണ് നടക്കുന്നത്. 28ന് വൈകിട്ട് 7.00ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ബാർസലോണ, റയൽ മഡ്രിഡ് സൂപ്പർതാരങ്ങളുടെ ലജൻഡ്സ് എൽ ക്ലാസിക്കോ മത്സരവുമാണ് നടക്കുന്നത്.