ദമാമിൽ പട്ടാമ്പി നിവാസികളുടെ കുടുംബ സംഗമവും ഓണാഘോഷവും
ദമാം ∙ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മ ദമാം-പട്ടാമ്പി കൂട്ടായ്മ 'നിളയോണം-2024' എന്നപേരിൽ സംഗമം നടത്തി. ഉച്ചക്ക് ഓണ സദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ കുട്ടികളും മുതിർന്നവരുമടക്കം സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കാളികളായി.

ദമാം ∙ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മ ദമാം-പട്ടാമ്പി കൂട്ടായ്മ 'നിളയോണം-2024' എന്നപേരിൽ സംഗമം നടത്തി. ഉച്ചക്ക് ഓണ സദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ കുട്ടികളും മുതിർന്നവരുമടക്കം നിരവധി അംഗങ്ങൾ പങ്കാളികളായി. കലാ സാംസ്കാരിക കായിക ഇനങ്ങളും അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും സംഗമത്തിൽ ഉൾപ്പെടുത്തിയിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ കൂട്ടായ്മയുടെ ഉപദേശക സമിതി ചെയർമാൻ മൊയ്തീൻ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇറാം ഗ്രൂപ്പ് സിഇഒ അബ്ദുൾ റസാഖ് സംഗമം ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ ഉപദേശക സമിതി അംഗം സക്കീർ പറമ്പിൽ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചു. മുൻ ജനറൽ സെക്രട്ടറി ഷാഫി പരുവാരത്ത്, വനിതാവേദി പ്രസിഡന്റ് നാഹിദ് സബ്രി, വൈസ് പ്രസിഡന്റ് ഷഹനാസ് മൻസൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. മാസിൽ അവതാരകനായ സംഗമത്തിൽ ജനറൽ സെക്രട്ടറി റാസാക്ക് കെ.പി. സ്വാഗതവും ട്രഷറർ ഷബീർ ചൂണ്ടത്തൊടി നന്ദിയും പറഞ്ഞു. യുണൈറ്റഡ് എആർകെ ഗ്രൂപ്പ് ഓപ്പറേഷൻ ഡയറക്റ്റർ ബഷീർ ആലിക്കൽ, ദാർ സിഹ മെഡിക്കൽ സെന്റർ പ്രതിനിധി സുനിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഏഷ്യാനെറ്റ് മുൻഷി താരം രഞ്ജിത്, കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത ഗായകൻ നിഖിലിന്റെ നേതൃത്വത്തിലുള്ള ഗാനമേള, സൗഗന്തിന്റെ വയലിൻ പ്രോഗ്രാം, വിസ്മയ സജീഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. കുട്ടികളുടെയും കൂടാതെ വനിതാ പുരുഷ അംഗങ്ങളുടെ നൃത്തങ്ങൾ, വടം വലി, കസേരകളി, ലെമൺ സ്പൂൺ, എന്നിവയും ഉൾപ്പെട്ടിരുന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വൈസ് പ്രസിഡന്റ് നൗഷാദ് ഗ്രീൻ പാർക്ക്, സഫ്‌വാൻ വിളയൂർ, അൻവർ പതിയിൽ, ജനറൽ സെക്രട്ടറി ഷാഹിദ് വിളയൂർ, അഭിലാഷ് കൊപ്പം, സബ്രി റസാഖ്, മറ്റു ഭാരവാഹികളായ ജംഷിദ് കൈപ്പുറം, രതീഷ് ഓങ്ങല്ലൂർ, ഷഫീഖ് ചെറുകോട് ശിഹാബ് ചെമ്പോട്ടുതൊടി, നിസാർ പട്ടാമ്പി, നിദാശ് മൊയ്‌തീൻ, ഹരി, നാസർ വിളത്തൂർ, ഹബീബ് കൊപ്പം, സാലിഹ്, ഷെറിൻ സഫ്‌വാൻ, ആരിഫ ഷാഹിദ്, ലെഹ്‌ന സാലിഹ്, റഷീദ അൻവർ, അസ്മ ഷഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.