സൗദിയിലെ പാർപ്പിട രംഗത്തെ വൈദ്യുതി ഉപഭോഗത്തിൽ റിയാദ് മേഖല മുൻപിൽ
ജിദ്ദ ∙ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം സൗദിയിലെ താമസ വൈദ്യുതോർജ്ജ ഉപഭോഗത്തിൽ 28.1% മായി റിയാദ് മേഖല മുന്നിൽ. 25.5% മായി മക്ക മേഖലയാണ് തൊട്ടു പിന്നിലുള്ളത്. കിഴക്കൻ പ്രവിശ്യയിലെ വൈദ്യുതി ഉപഭോഗത്തിൻ്റെ ശതമാനം 16.7% ൽ എത്തി. അതേസമയം അൽ ബഹ ഏറ്റവും കുറഞ്ഞ വൈദ്യുതി

ജിദ്ദ ∙ കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ റസിഡൻഷ്യൽ രംഗത്തെ വൈദ്യുതി ഉപഭോഗത്തിൽ മുൻപിൽ റിയാദ് മേഖല. 28.1 ശതമാണ് ഉപഭോഗം.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരമാണിത്. മക്ക മേഖലയാണ് രണ്ടാം സ്ഥാനത്ത്–25.5 ശതമാനം. കിഴക്കൻ പ്രവിശ്യയിലെ വൈദ്യുതി ഉപഭോഗം 16.7 ശതമാനമാണ്. അതേസമയം ഏറ്റവും കുറവ് വൈദ്യുതി ഉപഭോഗം അൽ ബഹ മേഖലയിലാണ്–0.9 ശതമാനം. ഭരണ മേഖലാ തലത്തിലാണിത്.
2023 ൽ വെള്ളം ചൂടാക്കുന്നതിനുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ശരാശരി പ്രതിവാര പ്രവർത്തന സമയം ആഴ്ചയിൽ 62.1 മണിക്കൂർ ആണ്. എയർ കണ്ടീഷണറുകളുടെ ശരാശരി പ്രതിവാര പ്രവർത്തന സമയം ആഴ്ചയിൽ 51.5 മണിക്കൂറിൽ എത്തിയതായും ബുള്ളറ്റിനിൽ പറയുന്നു. പാചകത്തിന് മാത്രം ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ ശരാശരി പ്രതിവാര പ്രവർത്തന സമയം ആഴ്ചയിൽ 6.8 മണിക്കൂറിലെത്തി.
ഊർജ്ജ ഉപഭോഗം കാര്യക്ഷമമാക്കാൻ താൽപ്പര്യമുള്ള കുടുംബങ്ങളുടെ നിരക്ക് 2023-ൽ 92.1 ശതമാനത്തിൽ എത്തിയിട്ടുണ്ട്. റസിഡൻഷ്യൽ മേഖലയിൽ പാചകത്തിന് വിവിധ രൂപത്തിലുള്ള ഊർജം ഉപയോഗിക്കുന്ന വീടുകളുടെ ശതമാനം 98.4 ശതമാനവുമാണ്.