സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്: വികസനത്തിനും ക്ഷേമത്തിനും പരിഗണന; സൗദി ബജറ്റിന് അംഗീകാരം
1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ അംഗീകാരം നൽകി.

റിയാദ് ∙ 1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ അംഗീകാരം നൽകി. വികസനത്തിനും ക്ഷേമത്തിനും കൂടുതൽ പരിഗണന നൽകുന്ന ബജറ്റിനാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
സൗദി അറേബ്യ വൻ കുതിപ്പ് കൈവരിച്ചതായും മറ്റു രാജ്യങ്ങളെ മറികടന്ന് മുന്നോട്ടു കടക്കാൻ സൗദിക്ക് സാധിച്ചെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തേക്ക് നിക്ഷേപങ്ങൾ വർധിപ്പിക്കൽ, വ്യവസായങ്ങളെ ഉത്തേജിപ്പിക്കല്‍, പ്രാദേശിക വിപണിയുടെയും എണ്ണയിതര കയറ്റുമതിയുടെയും തോത് കൂട്ടൽ എന്നിവയ്ക്ക് രാജ്യം ഇനിയും പരിഗണന നൽകും.
വിഷന്‍ 2030 വെളിച്ചത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് സൗദി സമ്പദ് വ്യവസ്ഥ വളർച്ച കൈവരിക്കുന്നത്. അടുത്ത വർഷം സൗദിയുടെ സാമ്പത്തിക വളര്‍ച്ച 4.6 ശതമാനമാകും. ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന 52 ശതമാനമായി ഉയര്‍ന്നു. ഇത് ഒരു പുതിയ റെക്കോര്‍ഡ് ആണ്.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവിൽ ഏഴു ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറയ്ക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യത്തിനു സമീപം ഇപ്പോള്‍ തന്നെ എത്തിയത് വൻ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ വിപണിയില്‍ സൗദി വനിതളുടെ പങ്കാളിത്തം 35.4 ശതമാനമായി ഉയര്‍ന്നുവെന്നും സൗദി രാജകുമാരൻ പറഞ്ഞു.