തൃശൂർ ജില്ല സൗഹൃദവേദി മാനവ സൗഹൃദ സംഗമം
ദോഹ ∙ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരുടെയും അടിസ്ഥാമം ഒന്നാണെന്ന സത്യം നമുക്ക് തിരിച്ചറിവുണ്ടാകണമെന്നും സമ്പാദ്യത്തിന്റെ കണക്കിനനുസരിച്ചല്ല മറിച്ച് മനസ്സിന്റെ വികസത്തിനനുസരിച്ചാണ് മനുഷ്യൻ വലുതാവുന്നതെന്നും പ്രഭാഷകൻ വി.കെ. സുരേഷ്ബാബു അഭിപ്രായപ്പെട്ടു. തൃശ്ശൂർ ജില്ലാ സൗഹൃദവേദി കേരളപ്പിറവി

ദോഹ ∙ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനം ഒന്നാണെന്ന സത്യം നമുക്ക് തിരിച്ചറിവുണ്ടാകണമെന്നും സമ്പാദ്യത്തിന്റെ കണക്കിനനുസരിച്ചല്ല മറിച്ച് മനസ്സിന്റെ വികസത്തിനനുസരിച്ചാണ് മനുഷ്യൻ വലുതാവുന്നതെന്നും പ്രഭാഷകൻ വി.കെ. സുരേഷ്ബാബു അഭിപ്രായപ്പെട്ടു. തൃശൂർ ജില്ല സൗഹൃദവേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ കൾചർ സെന്റർ അശോകാ ഹാളിൽ നടന്ന പരിപാടിയിൽ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, സൗഹൃദവേദി മുൻ ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുരേഷ്ബാബുവിനെ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ മൊമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് അബ്ദുൾ റസാഖ് സ്വാഗതവും സെക്രട്ടറി കുഞ്ഞുമൊയ്‌തു നന്ദിയും പറഞ്ഞു.