ദുബായ് ∙ ആരോഗ്യ സേവന കമ്പനിയായ മെഡ്7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ്7 ഓൺലൈൻ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു.

ദുബായ് ∙ ആരോഗ്യ സേവന കമ്പനിയായ മെഡ്7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ്7 ഓൺലൈൻ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആരോഗ്യ സേവന കമ്പനിയായ മെഡ് 7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ് 7 ഓൺലൈൻ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. ഡോ. കാസിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അൽ കഅബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടർമാർ, സപ്ലയേഴ്സ്, ഫാർമസി മാനേജർമാർ തുടങ്ങിയവരും പങ്കെടുത്തു.

മെഡ്7 ഗ്രൂപ്പിന്റെ സേവനങ്ങളെ ഡിജിറ്റൽ മേഖലയിൽ എത്തിക്കാനുള്ള ശ്രമമാണ് പുതിയ സംരംഭമെന്ന് അധികൃതർ പറഞ്ഞു. ഗൾഫ് മേഖലയിലുടനീളം പ്രവർത്തനമാരംഭിച്ച മെഡ്7 ഓൺലൈൻ 1 മണിക്കൂർ ഡെലിവറി, അടുത്ത ദിവസം ഡെലിവറി, ചികിത്സകന്റെ പ്രിസ്ക്രിപ്ഷനുകളിലൂടെ ഓൺലൈൻ മരുന്ന് ഡെലിവറി തുടങ്ങിയ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ, റിവാർഡ്സ് പ്രോഗ്രാമുകൾ വഴിയും ഉപയോക്താക്കൾക്ക് സേവനം ചെയ്യുന്നു.  

ADVERTISEMENT

ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡ്7 ഓൺലൈൻ 7 ദിവസത്തെ പ്രത്യേക ക്യാംപെയ്ൻ നടത്തുന്നു, ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും സവിശേഷമായ അനുഭവവും നൽകുന്നതിനുള്ള ഈ പ്രത്യേക പരിപാടി വലിയ സ്വീകാര്യത നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ.കാസിം പറഞ്ഞു. ചടങ്ങിൽ ജുനൈദ് ആനമങ്ങാടൻ, മുഹ്‌സിൻ എന്നിവരും പ്രസംഗിച്ചു. 

English Summary:

Med7 Group has launched an online application