ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് അരങ്ങൊരുങ്ങുന്നു. മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറുന്ന വേദികളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഖുറം നാച്ചുറല്‍ പാര്‍ക്ക്, ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, സൂര്‍ അല്‍ ഹദീദ് ബീച്ച്, വാദി അല്‍ ഖൂദ്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍ എന്നിവയാണ് ഫെസ്റ്റിവല്‍ വേദികള്‍.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴ് വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവല്‍ നടക്കുകയെന്നും മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അടുത്ത മാസം 23ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 21 വരെ തുടരും. ഓരോ വേദികളിലുമായി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും. 

ഓപണ്‍ തിയേറ്റര്‍, കുട്ടികളുടെ തിയേറ്റര്‍, വിനോദ കലാ കേന്ദ്രം, നാടോടി നൃത്ത കേന്ദ്രം തുടങ്ങി വ്യത്യസ്തത നിറഞ്ഞ കാഴ്ചകള്‍ ഇത്തവണയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകളുമുണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തങ്ങള്‍ അടക്കമുള്ള പരിപാടികളും ഫെസ്റ്റിവല്‍ നഗരികളില്‍ കാണാനാകും. അതത് രാജ്യങ്ങളില്‍ നിന്ന് ഫെസ്റ്റിവലിനായി പ്രത്യേകം എത്തുന്ന സംഘമാണ് കലാ പരിപാടികള്‍ അവതരിപ്പിക്കാറുള്ളത്.

English Summary:

Muscat Nights Festival to be Held in Seven Venues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com