റിയാലിറ്റി ഷോ താരങ്ങൾ മുതൽ പിന്നണി ഗായകർ വരെ; വരുമാനമില്ലാത്ത ബഹ്‌റൈനിലെ ഹോട്ടൽ ബാൻഡ് ഗായകർ
മനാമ ∙ മതിയായ വരുമാനമില്ല. ബഹ്‌റൈനിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളെ സജീവമാക്കുന്ന സംഗീത ബാൻഡ് കലാകാരന്മാർ പ്രതിസന്ധിയിൽ. ഒരു കാലത്ത് ഏറ്റവും മികച്ച വരുമാനം നേടിയിരുന്ന ഇവരിൽ പലരും ഇപ്പോൾ വരുമാനമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറുകയോ ആണ് ചെയ്യുന്നത്.

മനാമ ∙ മതിയായ വരുമാനമില്ല. ബഹ്‌റൈനിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളെ സജീവമാക്കുന്ന സംഗീത ബാൻഡ് കലാകാരന്മാർ പ്രതിസന്ധിയിൽ. ഒരു കാലത്ത് ഏറ്റവും മികച്ച വരുമാനം നേടിയിരുന്ന ഇവരിൽ പലരും ഇപ്പോൾ വരുമാനമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറുകയോ ആണ് ചെയ്യുന്നത്. ഹോട്ടലുകളിൽ പാടുന്നവർ അതേ സ്‌ഥാപനത്തിന്റെ വീസയിൽ തന്നെ ആയിരിക്കണമെന്ന നിബന്ധനയും ഇതിനു കാരണമാകുന്നുണ്ട്.
ഫസ്റ്റ് ക്ലാസ്സ് റസ്റ്ററന്റുകളിലും ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളോടനുബന്ധിച്ചുള്ള ബാറുകളിലുമാണ് കൂടുതൽ പേരും പ്രവർത്തിച്ചിരുന്നത്. തുടക്കത്തിൽ സംഗീത ഉപകരണങ്ങൾ വായിക്കുന്ന കലാകാരന്മാർ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് സംഗീത പരിപാടികൾ നടന്നിരുന്നതെങ്കിൽ നിലവിൽ കരോക്കെ ഉപയോഗിച്ചുള്ള ഗാനമേളകളാണ് കൂടുതലും.
സമീപകാലത്തായി വീസ പ്രശ്നങ്ങൾ കൂടി ഉടലെടുത്തതോടെ മിക്ക ഹോട്ടലുകളിലും കരോക്കെ ഗാനമേളകളും അവസാനിപ്പിച്ചു. ഇതോടെ നിരവധി കലാകാരന്മാർക്കാണ് വരുമാന മാർഗം നിലച്ചത്. നേരത്തെ പകൽ മറ്റു ജോലികളിൽ ഏർപ്പെട്ടിരുന്ന കലാകാരന്മാരിൽ പലരും അധിക വരുമാനത്തിനായി രാത്രികാലങ്ങളിൽ ഹോട്ടലുകളിലെ ഗാനമേളകളിൽ പാടിയിരുന്നെങ്കിലും സർക്കാരിന്റെ പരിശോധനകളും വീസ നടപടികളും കർശനമാക്കിയതോടെ ഗായകരിൽ പലരും ഈ രംഗം വിട്ടു.
അതേസമയം ഹോട്ടലുകളിലെ സംഗീത ബാൻഡുകളിൽ സിനിമകളിൽ ഉൾപ്പെടെ പിന്നണി പാടിയിട്ടുള്ളവരും റിയാലിറ്റി ഷോകളിൽ ഫൈനലിസ്റ്റ് വരെ ആയിട്ടുള്ളവരുമായ നിരവധി കലാകാരന്മാരുമുണ്ട്. മറ്റ് മാർഗമില്ലാതെ ചെറിയ തുകയിൽ ഹോട്ടലിലെത്തുന്ന ഉപഭോക്താക്കൾക്കായി പാട്ടു പാടി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ് ഇവരിൽ പലരും.
∙ ഉറക്കമൊഴിയുന്നത് മിച്ചം; സമ്പാദ്യമില്ല
ഗൾഫ് നാടുകളിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളിൽ നടക്കുന്ന സംഗീത പരിപാടികളിലൂടെ നല്ലൊരു തുക സമ്പാദിക്കാമെന്ന കഥകളാണ് ഹോട്ടൽ ബാൻഡ് മേഖലയിലേക്ക് നാട്ടിലെ പല കലാകാരന്മാരെയും ആകർഷിക്കുന്നത്. ഇത്തരം കഥകളിലൂടെ ഗൾഫ് സ്വപ്നം കണ്ട് സന്ദർശക വീസകളിലെത്തി ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഹോട്ടലിൽ പാടാൻ ചിലപ്പോൾ അവസരമുണ്ടെങ്കിലും ശമ്പളത്തിന് പകരം ഗാനമേള കാണാൻ എത്തുന്നവരിൽ നിന്നുള്ള ടിപ്സ് വാങ്ങി ജീവിക്കാനാണ് ഹോട്ടലുകാരും പറയുന്നത്.
വൈകിട്ട് 7.00 മുതൽ പുലർച്ചെ 2.00 വരെ നീളുന്ന ഗാനമേളയിൽ നിന്നുള്ള ടിപ്സ് ഇനത്തിൽ ലഭിക്കുന്ന ചെറിയ തുകയുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട അവസ്ഥയിലാണ് മിക്ക കലാകാരന്മാരും. ഹോട്ടലുകളിലെ തിരക്കൊഴിയുന്നത് വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്നതും പ്രയാസം കൂട്ടുന്നു. ദിവസവും ഉറക്കമില്ലാതെ പാട്ടുപാടുന്നത് ആരോഗ്യസ്ഥിതിയും മോശമാക്കിയതല്ലാതെ സമ്പാദ്യമില്ലെന്ന് ഗായികമാരിൽ ഒരാൾ പറയുന്നു. നാട്ടിലെ കുടുംബത്തിന് ചെലവിനുള്ള പണം അയയ്ക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലാണ് മിക്കവരും.
∙ പാട്ടു മാത്രം പോരാ ; 'കമ്പനി 'കൊടുക്കണം
ചില ഹോട്ടൽ നടത്തിപ്പുകാരുടെ വീസയിൽ പാടാൻ എത്തുന്നവർ പാട്ടു പാടിയാൽ മാത്രം പോര. ഉപഭോക്താക്കളെ കാൻവാസ് ചെയ്യാനുള്ള ഉത്തരവാദിത്വം കൂടി മാനേജുമെന്റ് നല്കാറുണ്ടെന്ന് അദ്‌ലിയയിലെ സംഗീത ബാൻഡിലെ ഗായിക പറഞ്ഞു. ഉപഭോക്താക്കളെ കഴിയുന്നത്ര വിളിച്ചുവരുത്തുകയും, ആവശ്യപ്പെട്ടാൽ അവരുടെ സൗഹൃദം നിലനിർത്താൻ അവർക്ക് 'കമ്പനി; നൽകാനും നിർബന്ധിക്കാറുണ്ടെന്നും അവർ പറഞ്ഞു.
ചില ഉപഭോക്താക്കൾ സന്തോഷമായി തരുന്ന ടിപ്സിൽ നിന്ന് കയ്യിട്ടു വാരുന്ന മാനേജ്മെന്റുകളുമുണ്ട്. ചില ഹോട്ടലുകളിൽ നിന്നുള്ള മോശം അനുഭവത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കലാകാരികളും കുറവല്ല.