ഓണം ആഘോഷിച്ച് പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ
ഷാർജ ∙ പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശം ഇന്ത്യൻ രാഷ്ട്രീയത്തിനു മുതൽക്കൂട്ടാകുമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം.

ഷാർജ ∙ പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശം ഇന്ത്യൻ രാഷ്ട്രീയത്തിനു മുതൽക്കൂട്ടാകുമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം. പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്ററിന്റെ ‘പ്രിയ ഓണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ.വി കുമാരൻ അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, എ.വി മധു, ഷാന്റി തോമസ്, എം.എം. പ്രബുദ്ധൻ, ടി.കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ആദ്യകാല സംഘടനാ നേതാക്കളായ മാധവൻ തച്ചങ്ങാട്, കെ.വി.രവീന്ദ്രൻ, വി.നാരായൺ നായർ, എൻ.കെ.രാജൻ, എ.കെ.വേണു എന്നിവരെ ആദരിച്ചു. പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ എജ്യുക്കേഷൻ എക്സലൻസ് അവാർഡും സമ്മാനിച്ചു. ചെണ്ടമേളം, തിരുവാതിര, പിന്നണി ഗായകൻ അതുൽ നറുകരയുടെ സംഗീതനിശ എന്നിവയും അരങ്ങേറി.