'യുഎഇയിൽ 6 ലക്ഷം ദിർഹമിന് ഒറ്റമുറി ഫ്ലാറ്റ് ലഭ്യം; രാജ്യത്ത് ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന'
ദുബായ് ∙ യുഎഇയിൽ സ്വന്തമായി ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായും കഴിഞ്ഞ മാസം മാത്രം 60 ബില്യൻ ദിർഹത്തിന്‍റെ കച്ചവടം നടന്നതായും ടെൻ എക്സ് പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. മിക്ക എമിറേറ്റുകളിലും വില്ലകൾ വാങ്ങുന്നവരുണ്ട്. ചിലർ താമസിക്കാനും നിക്ഷേപമെന്ന നിലയ്ക്കും

ദുബായ് ∙ യുഎഇയിൽ സ്വന്തമായി ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായും കഴിഞ്ഞ മാസം മാത്രം 60 ബില്യൻ ദിർഹത്തിന്‍റെ കച്ചവടം നടന്നതായും ടെൻ എക്സ് പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. മിക്ക എമിറേറ്റുകളിലും വില്ലകൾ വാങ്ങുന്നവരുണ്ട്. ചിലർ താമസിക്കാനും നിക്ഷേപമെന്ന നിലയ്ക്കും സ്വന്തമാക്കുന്നു. ഇവരിൽ ഒട്ടേറെ മലയാളികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരാശരി ആറ് ലക്ഷം ദിർഹമിന് ഒറ്റമുറി ഫ്ലാറ്റ് ലഭ്യമാണ്.
അതേസമയം ഓഫ്പ്ലാൻ ഫ്ലാറ്റ് വാങ്ങുമ്പോൾ 30ശതമാനത്തോളം അധിക തുക ചെലവാക്കേണ്ടി വരുന്നു. ഷാർജയിലാണ് സാധാരണക്കാർ കൂടുതലായി ഭവനം വാങ്ങാൻ താത്പര്യപ്പെടുന്നത്. മുവൈലയിലും മറ്റും ധാരാളം നിർമാണം നടന്നു വരുന്നു. മലയാളികൾക്ക് താങ്ങാനാവുന്ന പദ്ധതികൾ ഏറെയുണ്ടെന്നും വ്യക്തമാക്കി. ടെൻ എക്സ് പ്രോപർട്ടി കഴിഞ്ഞ ജൂൺ മാസം പ്രഖ്യാപിച്ച ടെസ്‌ല കാർ സമ്മാന പദ്ധതിയിൽ വിജയിയായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനിൽകുമാറിന് സമ്മാനം കൈമാറി. ഇടി ഡിപാർട്മെന്റ് തലവൻ ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്ന് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. അനിൽകുമാറിന്റെ പേരിൽ റജിസ്റ്റർ ചെയ്ത വാഹനം സുകേഷ് ഗോവിന്ദൻ കൈമാറി. അവതാരകനും നടനുമായ മിഥുൻ രമേശ് പങ്കെടുത്തു.
പ്രോപർട്ടി സ്വന്തമാക്കുമ്പോൾ 20 ലക്ഷം ദിർഹം ഒന്നിച്ചു കൊടുക്കാതെ ഭവന വിലയുടെ 20% ഉം 4% ഡിഎൽഡി ചാർജും കുറഞ്ഞ മാസ അടവിൽ കൊടുത്താൽ മതിയാകും. ഇതോടൊപ്പം പത്ത് വർഷത്തെ ഗോൾഡൻ വീസയും സ്വന്തമാക്കാനുള്ള അവസരവും ടെൻ എക്സ് ഇപ്പോൾ ഒരുക്കിവരുകയാണ്. ടെൻ എക്സ് പ്രോപ്പർട്ടിയിൽ നിന്ന് വിവിധ ഭവന നിർമാതാക്കളുടെ സ്റ്റുഡിയോ, 1ബിഎച് കെ, 2ബിഎച് കെ, ടൗൺ ഹൗസുകൾ, വില്ലകൾ എന്നിവ ഓഫ് പ്ലാൻ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നവരെ തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് ഒരു വർഷത്തിൽ 12 ടൂർ പാക്കേജുകളും ഫുൾ ഫർനിഷ്ഡ് ഭവനങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ സമ്മാനങ്ങളുമാണ് കത്തിരിക്കുന്നത്. 6.2 ലക്ഷം ദിർഹം മുതൽ സ്റ്റുഡിയോ, 8 ലക്ഷം ദിർഹം മുതൽ 1bhk, 1.3 M. മുതൽ 2bhk, 2.2 M. മുതൽ ടൗൺ ഹൌസുകളും 3.4 ദശലക്ഷം മുതലുള്ള പൂർത്തീകരിച്ച വില്ലകളും ലഭ്യമാണ്. ഡയറക്ടർ വി.എസ്.ബിജുകുമാർ, ടെസ്‌ല കാർ സമ്മാനാർഹാനായ അനിൽ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.