അബുദാബി കേരള സോഷ്യൽ സെന്റർ ശിൽപശാല സംഘടിപ്പിച്ചു
Mail This Article
×
അബുദാബി ∙ ഇൻഡോ-യുഎഇ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ (കെഎസ്‌സി) ശിൽപശാല സംഘടിപ്പിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. കെഎസ്‌സി പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, ഷെരീഫ് മാന്നാർ, നൗഷാദ് യൂസഫ്, ഹിഷാം സെൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഥ, കവിത, നോവൽ തുടങ്ങിയ വിഭാഗങ്ങളിലായി നടന്ന ശിൽപശാലയിൽ അശോകൻ ചരുവിൽ, കവി റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ.പി.കെ.വെങ്ങര, സർജു ചാത്തന്നൂർ കുഴൂർ വിൽസൻ, കമറുദ്ദീൻ ആമയം, പി.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനം അറബ് കവി ഖാലിദ് അൽ ബദൂർ ഉദ്ഘാടനം ചെയ്തു. വയലാർ അവാർഡ് നേടിയ അശോകൻ ചരുവിലിന് ഖാലിദ് അൽ ബദൂർ ഉപഹാരം സമ്മാനിച്ചു. ചിത്രപ്രദർശനവും ഉണ്ടായിരുന്നു. അക്ഷരക്കൂട്ടം, ആർട്ടിസ്റ്റ ആർട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
English Summary:
Abu Dhabi Kerala Social Center Organized Shilpashala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.