ADVERTISEMENT

ദുബായ് ∙ ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന മാതൃകാപരമായ നീക്കവുമായി മലയാളി ഉടമസ്ഥതയിലുള്ള യുഎഇയിലെ  ബ്രോനെറ്റ് ഗ്രൂപ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമകതൂമിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്പനിയുടെ എച്ച് ആർ ഡിപാർട്ട്മെന്റിനെ ഹ്യൂമൻ ഹാപ്പിനസ് സെന്റർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ആദ്യമായാണ് യുഎഇയിലെ സ്വകാര്യ കമ്പനി അവരുടെ ഹ്യൂമൻ റിസോഴ്സസ്  വിഭാഗത്തെ ‘ഹ്യൂമൻ ഹാപ്പിനസ് സെന്റർ’ എന്ന് നാമകരണം ചെയ്യപ്പെടുന്നത്. ദുബായ് കേന്ദ്രമായുള്ള ബ്രോനെറ്റ് ഇന്ത്യയടക്കം  വിവിധ രാജ്യങ്ങളിൽ ആയിരത്തിലേറെ ആളുകൾക്ക് തൊഴിൽ നൽകുന്ന പ്രമുഖ ഗ്രൂപ്പാണ്.

സ്ഥാപനങ്ങളുടെ വിജയവും ദേശീയ പുരോഗതിയും നേടിയെടുക്കുന്നതിൽ സന്തോഷത്തിന് പങ്കുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും സംരംഭങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളുകയാണെന്ന്  ബ്രോനെറ്റ് ഗ്രുപ്പ് മാനേജിങ് ഡയറക്ടർ കെ.പി സഹീർ സ്റ്റോറീസ് പറഞ്ഞു.  ‘ഹ്യൂമൻ ഹാപ്പിനസ് സെന്റർ’ ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും വർധിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികൾ നടപ്പിലാക്കും.

ജീവനക്കാർക്ക് റിട്ടയർമെന്റ് പ്ലാൻ, കുടുബങ്ങളെ ഉൾപ്പെടുത്തിയുള്ള മികച്ച ഇൻഷുറൻസ് പദ്ധതികൾ, വർക്ക്-ലൈഫ് ബാലൻസ് സംരംഭങ്ങൾ, മാനസികാരോഗ്യ പിന്തുണകൾ, വ്യക്തിപരമായും തൊഴിൽപരമായും ജീവനക്കാരെ സഹായിക്കാൻ വിവിധ വികസന പരിശീലന പരിപാടികൾ  തുടങ്ങി  ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

English Summary:

Malayali company renamed the HR department as Human Happiness Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com