പ്രഫഷനൽ ഫൈറ്റേഴ്സ് ലീഗ് ഫൈനൽ ഇന്ന് റിയാദിൽ
Mail This Article
×
റിയാദ് ∙ മിക്സഡ് ആയോധന കലകളിലെ പ്രമുഖ ആഗോള അത്‌ലറ്റുകൾ അവതരിപ്പിക്കുന്ന പ്രഫഷനൽ ഫൈറ്റേഴ്സ് ലീഗ് ഫൈനലിന് ഇന്ന് റിയാദ് ആതിഥേയത്വം വഹിക്കും. സൗദി മിക്‌സഡ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻ പിഎഫ്എല്ലിന്റെ സഹകരണത്തോടെ കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ അഭിമാനകരമായ ഇവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്.
കിങ് സൗദ് യൂണിവേഴ്‌സിറ്റിയുടെ ഇൻഡോർ അരീനയിലാണ് പരിപാടി. രാജ്യം ആതിഥേയത്വം വഹിക്കുന്ന ആഗോള ഇവന്റുകളുടെ ഒരു പരമ്പരയുടെ ഭാഗമായ ഈ ഫൈനൽ ആറ് പ്രധാന മത്സരങ്ങൾ അവതരിപ്പിക്കും. മത്സരാർഥികൾ മൊത്തം $6 മില്യൺ പ്രൈസ് പൂളിനും വേണ്ടി മത്സരിക്കും. ഔദ്യോഗിക മത്സരങ്ങളിലെ ഓരോ വിജയിക്കും $1 മില്യൺ വീതം നൽകും.
English Summary:
Riyadh to Host Professional Fighters League Championship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.